വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി :ഇത്തവണ ഐപിഎല്ലിൽ സർപ്രൈസ്

ക്രിക്കറ്റ് ആരാധകരെ എല്ലാം വളരെ അധികം ഞെട്ടിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി :20 നായകസ്ഥാനം വിരാട് കോഹ്ലി ഒഴിഞ്ഞത്. എന്നാൽ മറ്റൊരു വമ്പൻ പ്രഖ്യാപനത്തിലൂടെ വീണ്ടും ക്രിക്കറ്റ് പ്രേമികളെ എല്ലാം ഒരുപോലെ അമ്പരപ്പിക്കുക്കയാണ് വിരാട് കോഹ്ലി. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകനായ വിരാട് കോഹ്ലി ഇപ്പോൾ ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കൂടി ഒഴിയുന്നുവെന്നാണ് അറിയിക്കുന്നത്. ഐപിഎല്ലിൽ ഒരേ ഒരു ടീമിൽ മാത്രം കളിച്ചിട്ടുള്ള കോഹ്ലി ഈ ഐപിൽ സീസണിന് ശേഷം ബാംഗ്ലൂർ ടീമിന്റെ നായകസ്ഥാനത്ത് തുടരില്ല എന്ന് അറിയിക്കുകയാണിപ്പോൾ.

താൻ ഇനി ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഈ സീസണിന് ശേഷം തുടരില്ല എന്നും വിശദമാക്കിയ കോഹ്ലി ഇത് എന്റെ അവസാന ഇന്ത്യൻ പ്രീമിയർ ലീഗ് കൂടി ആയിരിക്കുമെന്നും പറഞ്ഞു. കൂടാതെ എന്റെ അവസാന ഐപിഎൽ ഗെയിം കളിക്കുന്നതുവരെ ഞാൻ ഒരു ആർസിബി കളിക്കാരനായി തുടരുമെന്ന് കൂടി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞ വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്സ് ടീം ആരാധകർക്കുള്ള നന്ദി തുറന്നുപറഞ്ഞു

നേരത്തെ ഈ മാസം പതിനാറിന് ഇന്ത്യൻ ടീം ടി :20 നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലി മൂന്ന് ദിവസത്തിന് ശേഷം വീണ്ടും മറ്റൊരു സർപ്രൈസ് തീരുമാനം എല്ലാ ക്രിക്കറ്റ് പ്രേമികളെ അറിയിക്കുകയാണ് ഐപിഎല്ലിൽ നായകസ്ഥാനം കോഹ്ലി ഒഴിയുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ബാംഗ്ലൂർ ടീം മാനേജ്മെന്റ് പക്ഷെ ഇത് തള്ളിയിരുന്നു. ഇതോടെ ഏകദിന, ടെസ്റ്റ്‌ ഫോർമാറ്റിൽ മാത്രമായി കോഹ്ലി നായക സ്ഥാനത്തിൽ തുടരും. ഐപിഎല്ലിൽ ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കുവാൻ കോഹ്ലി നയിച്ച ബാംഗ്ലൂർ ടീമിന് കഴിഞ്ഞിട്ടില്ല