മുൻപോട്ട് ചാടി സൂപ്പർ മാൻ ക്യാച്ചുമായി കോഹ്ലി :കയ്യടിച്ച് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിരാട് കോഹ്ലി :ധോണി പോരാട്ടത്തിൽ മികച്ച പ്രകടനവുമായി കയ്യടികൾ നേടുകയാണ് ബാറ്റിങ്ങിൽ തന്റെ പഴയ ഫോമിലേക്ക് എത്തിയ വിരാട് കോഹ്ലി ബാംഗ്ലൂരിനായി മികച്ച ഫീൽഡിങ് കൂടി കാഴ്ചവെക്കുക ആണ്. ഐപിഎല്ലിൽ അടക്കം തന്റെ മോശം ബാറ്റിങ് ഫോമിന്റെ പേരിൽ രൂക്ഷ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന വിരാട് കോഹ്ലി സ്വതസിദ്ധമായ ശൈലിയിൽ ചെന്നൈ ബൗളർമാർക്ക് എതിരെ ഷോട്ട് പായിച്ചാണ് ക്രിക്കറ്റ് ലോകത്ത് വളരെ ഏറെ ഞെട്ടിക്കുന്നത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീമിനായി പടിക്കലിന് ഒപ്പം സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച കോഹ്ലി തന്റെ ക്ലാസ്സ്‌ ബാറ്റിങ് തനിക്ക് കൈമോശം വന്നിട്ടില്ല എന്നത് ഒരിക്കൽ കൂടി തെളിയിച്ചു.

അതേസമയം ഇപ്പോൾ വളരെ അധികം വൈറലായി മാറുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗിനിടയിൽ വീണ ഒന്നാം വിക്കറ്റാണ്. ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ് വിക്കറ്റ് വീഴ്ത്തുവാൻ ബാംഗ്ലൂർ ബൗളിംഗ് കഠിനമായി ശ്രമിച്ചെങ്കിലും ഒടുവിൽ രക്ഷകനായി എത്തിയത് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഫീൽഡിങ് മികവ് തന്നെയാണ്.ഫീൽഡിൽ ഈ ഒരു 33ആം പ്രായത്തിലും മികച്ചുനിൽക്കുന്ന കോഹ്ലി പറന്ന് പിടിച്ചാണ് ഗെയ്ക്ഗ്വാദ് ക്യാച്ച് പിടിച്ചെടുത്തത്. മികച്ച പാർട്ണർഷിപ്പ് പടുത്തുർത്തിയ ചെന്നൈ ഓപ്പണിങ് സഖ്യത്തെ പൊളിച്ചതും ഈ വിക്കറ്റും വിരാട് കോഹ്ലിയുടെ മാസ്മരിക ക്യാച്ച് കൂടിയാണ്.

26 പന്തിൽ നാല് ഫോറും 1 സിക്സും അടിച്ച ഋതുരാജ് ഗെയ്ക്ഗ്വാദ് ഈ ഒരു സീസണിൽ എമർജിങ് പ്ലയെർ അവാർഡ് തനിക്കുള്ളതാണ് എന്ന് ഒരിക്കൽ കൂടി അസാധ്യ ബാറ്റിങ് പ്രകടനത്തിലൂടെ തെളിയിച്ചു.യൂസ്വേന്ദ്ര ചാഹലിന്റെ പന്തിൽ മനോഹരമായ ഒരു ഡ്രൈവ് കളിക്കാൻ ശ്രമിച്ച ഗെയ്ക്ഗ്വാദ് ഷോട്ട് മുൻപോട്ട് ചാടിയാണ് വിരാട് കോഹ്ലി കൈക്കുള്ളിൽ ആക്കിയത്. കോഹ്ലിയുടെ ഈ മാജിക്ക് ക്യാച്ച് ഒരുവേള ചെന്നൈ സൂപ്പർ കിംഗ്സ് ഡ്രസിങ് റൂമിനെ പോലും ഞെട്ടിച്ചു. ആദ്യം ബാറ്റിങ്ങിൽ 41 പന്തിൽ 6 ഫോറും ഒപ്പം ഒരു സിക്സ് അടക്കമാണ് കോഹ്ലി 53 റൺസ് നേടിയത്. ടി :20 ക്രിക്കറ്റിൽ ചില റെക്കോർഡുകളും കൂടി കോഹ്ലി സ്വന്തം പേരിൽ കുറിച്ചിരുന്നു