കോഹ്ലിക്കുള്ള വെല്ലുവിളി ടിം സൗത്തീ :ഉപദേശവുമായി മുൻ കോച്ച്

Siraj and Virat Kohli

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ പോരാട്ടത്തിൽ ഇന്ത്യ :ന്യൂസിലാൻഡ് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ മത്സരം ഏറെ തീപാറും എന്നാണ് ഏവരുടെയും പ്രതീക്ഷ.ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇന്ത്യൻ ബാറ്റിംഗ് നിര എപ്രകാരം കിവീസ് ബൗളിംഗ് ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുമെന്ന ചർച്ചകൾ സജീവ ആയി നിലനിൽക്കുമ്പോൾ ഇന്ത്യൻ നായകൻ കോഹ്ലിക്ക് ഒരു മുന്നറിയിപ്പ് നൽകുകയാണ് അദ്ദേഹത്തിന്റെ ഒരു ബാല്യകാല കോച്ച് രാജ്കുമാർ ശർമ.

കിവീസിന് എതിരെ ഫൈനലിൽ നമ്മൾ കളിക്കാൻ ഇറങ്ങുമ്പോൾ കോഹ്ലിയുടെ ഒരു ബാറ്റിംഗ് നാണക്കേടാണ് തന്നെ ഏറെ അലട്ടുന്നതെന്ന് ബാല്യകാല കോച്ച് വിശദമാക്കി. കിവീസ് പേസർ ടിം സൗത്തീ പത്ത് തവണയാണ് തന്റെ കരിയറിൽ വിരാട് കോഹ്ലിയെ പുറത്താക്കിയത്. ഈ റെക്കോർഡ് കോഹ്ലിക്കെതിരെ വരുന്ന ഫൈനലിൽ പന്തെറിയുമ്പോൾ വളരെ ഏറെ സൗത്തീക്ക് അനുകൂലമാകും എന്നും കോച്ച് തുറന്ന് പറയുന്നു.

“കരിയറിൽ കോഹ്ലിയെ 10 തവണയാണ് സൗത്തീ പുറത്താക്കിയത്. ഉറപ്പായും ഫൈനലിൽ അടക്കം അത് കിവീസ് ടീമിന് മുൻതൂക്കം നൽകാം. പക്ഷേ കോഹ്ലി ഇനി ഇതിനെതിരെ വ്യക്തമായ പദ്ധതിയോടെ ഇറങ്ങണം.തനിക്ക് എവിടെയാണ് സൗത്തീയുടെ പന്തുകൾ നേരിടുമ്പോൾ പിഴച്ചത് എന്ന് കോഹ്ലി മനസ്സിലാക്കണം. പത്ത് തവണ ഒരേ ബൗളർ കോഹ്ലിയെ പുറത്താക്കിയെന്നാൽ അത് ഗൗരവം ഉള്ള വിഷയമാണ്.കോഹ്ലി വളരെ ഏറെ ഈ നാണക്കേടിന്റെ റെക്കോർഡ് ഇനി കരിയറിൽ നിന്നും മാറ്റുവാൻ ശ്രമിക്കും ” കോച്ച് അഭിപ്രായം വിശദമാക്കി.

See also  ചെന്നൈയെ പൂട്ടിക്കെട്ടി ലക്നൗ. രാഹുൽ - ഡികോക്ക് പവറിൽ 8 വിക്കറ്റുകളുടെ വിജയം.

സൗത്തീക്ക് എതിരെ ഫൈനലിൽ കോഹ്ലി വളരെ ശ്രദ്ധയോടെ കളിക്കണമെന്ന് പറഞ്ഞ ബാല്യകാല കോച്ച് ചില കുറുക്ക് വഴികളും വിശദമാക്കി.” സ്വിങ്ങ് ലഭിക്കുന്ന സാഹചര്യത്തിൽ മികവോടെ പന്തുകൾ എറിയുന്ന സൗത്തീക്ക് എതിരെ കോഹ്ലി ഓഫ്‌ സ്റ്റമ്പിൽ അടക്കം ശ്രദ്ധാപൂർവ്വം കളിക്കണം. ഓഫ്‌ സ്റ്റമ്പിന് വെളിയിൽ പോകുന്ന പന്തുകൾ വിരാട് കോഹ്ലി കഴിവതും ഒഴിവാക്കണം “ബാല്യകാല കോച്ച് രാജ്‌കുമാർ ശർമ വിശദമാക്കി.

Scroll to Top