വീരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഓപ്പണിംഗ് ഇറങ്ങിയാല്‍. ശ്രീശാന്ത് പറയുന്നു.

ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിലൂടെ ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. ടൂര്‍ണമെന്‍റിനു മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ ആത്മവിശ്വാസത്തിലാണ്. അവസാന ടി20 ലോകകപ്പില്‍ നയിക്കുന്ന വീരാട് കോഹ്ലി, താന്‍ മൂന്നാം നമ്പറിലായിരക്കും ബാറ്റ് ചെയ്യുക എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിത്യസ്ത അഭിപ്രായം പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്.

Rohit Sharma and Virat Kohli. Poto Getty

രോഹിത് ശര്‍മ്മക്കൊപ്പം വീരാട് കോഹ്ലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ഇന്ത്യന്‍ പേസറുടെ അഭിപ്രായം. ഇരുവരും ഇന്നിംഗ്സ് ഓപ്പണിംഗ് ചെയ്താല്‍ മാരകമായ കൂട്ടുകെട്ടായിരിക്കും എന്നാണ് ശ്രീശാന്തിന്‍റെ അഭിപ്രായം. മൂന്നാം നമ്പറില്‍ കെല്‍ രാഹുല്‍ ബാറ്റ് ചെയ്യണമെന്നും,റിഷഭ് പന്തിനു നാലമതായി വരാം എന്നും ശ്രീശാന്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2007 പ്രഥമ ലോകകപ്പില്‍ വിജയിച്ച ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു മലയാളി താരം ശ്രീശാന്ത്.

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 മത്സരങ്ങളിലാണ് കോഹ്ലിയും രോഹിത് ശര്‍മ്മയും ഇന്നിംഗ്സ് ഓപ്പണിംഗ് ചെയ്തത്. ആ സമയം മോശം ഫോമിലുള്ള കെല്‍ രാഹുല്‍ ടീമില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ ഐപിഎല്ലിലൂടെ തകര്‍പ്പന്‍ ഫോമില്‍ കെല്‍ രാഹുല്‍ തിരിച്ചു വന്നതോടെ കോഹ്ലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സന്നാഹ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കെല്‍ രാഹുല്‍ പുറത്തെടുത്തത്. രണ്ട് മത്സരങ്ങളില്‍ 51 ഉം 39 റണ്‍സായിരുന്നു കെല്‍ രാഹുല്‍ നേടിയത്.