ക്യാപ്റ്റനായി രാഹുൽ : എന്തുകൊണ്ട് വീരാട് കോഹ്ലി കളിക്കുന്നില്ലാ ?

Virat kohli practice session scaled

ക്രിക്കറ്റ്‌ പ്രേമികൾ വളരെ അധികം ആവേശപൂർവ്വം കാത്തിരിക്കുന്ന ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ എല്ലാ ഇന്ത്യൻ ആരാധകരെയും ഞെട്ടിച്ചത് നായകൻ വിരാട് കോഹ്ലിയുടെ പിന്മാറ്റമാണ്.വിരാട് കോഹ്ലിക്ക്‌ പകരം ലോകേഷ് രാഹുലാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ നയിക്കുന്നത്.വൈസ് ക്യാപ്റ്റനായ രാഹുൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടെസ്റ്റ്‌ ടീമിനെ നയിക്കുന്നത്. വിരാട് കോഹ്ലി കടുത്ത നടുവേദനയെ തുടർന്നാണ് രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് ടോസ് വേളയിൽ രാഹുൽ അറിയിച്ചത്. വിരാട് കോഹ്ലി മൂന്നാം ടെസ്റ്റിൽ തിരിച്ചെടുത്തും എന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ഉറച്ച പ്രതീക്ഷ.

നേരത്തെ പരിശീലന സമയത്ത് അടക്കം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ച കോഹ്ലിക്ക്‌ രണ്ടാം ടെസ്റ്റിൽ നിന്നും പൂർണ്ണ വിശ്രമം അനുവദിക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. “നിർഭാഗ്യവശാൽ വിരാട് കോഹ്ലിക്ക് ഈ ടെസ്റ്റിൽ കളിക്കാനായി സാധിക്കില്ല. താരം മൂന്നാം ടെസ്റ്റിൽ തിരികെ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഏതൊരു താരത്തിന്റെയും ആഗ്രഹമാണ് ഇന്ത്യൻ ടീമിനെ ടെസ്റ്റിൽ നയിക്കുക എന്നത്. എനിക്ക് ഇത് അഭിമാന നേട്ടമാണ് കൂടാതെ ആകാംക്ഷയോടെയാണ് ഞാൻ ഈ ടെസ്റ്റിനായി നോക്കുന്നത് ” രാഹുൽ ടോസ് ജയിച്ച ശേഷം പറഞ്ഞു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
20220103 131003

അതേസമയം വിരാട് കോഹ്ലിയുടെ അഭാവത്തിൽ ആൾറൗണ്ടർ ഹനുമാ വിഹാരിക്കാണ് പ്ലേയിംഗ്‌ ഇലവനിലേക്ക് അവസരം ലഭിച്ചപ്പോൾ പൂജാര, രഹാനെ എന്നിവർ ടീമിലെ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിച്ചു ടോസ് നേടി ബാറ്റിങ് സെലക്ട് ചെയ്യാൻ കഴിഞ്ഞത് ഇന്ത്യൻ ക്യാമ്പിന് അനുകൂല ഘടകമാണ്. വാണ്ടറേസിലെ പിച്ചിൽ ഫാസ്റ്റ് ബൗളർമാർക്ക് അടക്കം മികച്ച പിന്തുണ ലഭിക്കുമെന്നാണ് പിച്ച് റിപ്പോർട്ട്.

India (Playing XI): KL Rahul(c), Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Hanuma Vihari, Rishabh Pant(w), Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah, Mohammed Siraj

South Africa (Playing XI): Dean Elgar(c), Aiden Markram, Keegan Petersen, Rassie van der Dussen, Temba Bavuma, Kyle Verreynne(w), Marco Jansen, Kagiso Rabada, Keshav Maharaj, Duanne Olivier, Lungi Ngidi

Scroll to Top