കോഹ്ലി പാതിവഴിയിൽ നായക സ്ഥാനം ഒഴിയുമോ :വീണ്ടും ചർച്ചകൾ സജീവം

ക്രിക്കറ്റ് ആരാധകരെയെല്ലാം വളരെ ഏറെ ഞെട്ടിച്ചാണ് ദിവസങ്ങൾ മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി :20 നായക സ്ഥാനം ഒഴിയുന്നുവെന്ന തീരുമാനം വിരാട് കോഹ്ലി സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ കൂടി അറിയിച്ചത്. കൂടാതെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ കപ്പിത്താൻ സ്ഥാനവും ഈ ഐപിൽ സീസണോടെ അവസാനിപ്പിക്കുമെന്ന് കോഹ്ലി അറിയിച്ചിരുന്നു. ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ക്യാപ്റ്റൻസി റോൾ ഒഴിയുമെന്ന് പറഞ്ഞ വിരാട് കോഹ്ലി ബാംഗ്ലൂർ ടീമിൽ കേവലം ഒരു കളിക്കാരൻ റോളിൽ തുടരുവാനാണ് ആഗ്രഹം എന്നും വിശദമാക്കി.

അതേസമയം കോഹ്ലി ആരാധകർക്ക്‌ വീണ്ടും ദുഃഖവാർത്തകളാണ് ചില ദേശീയ മാധ്യമങ്ങൾ അടക്കം കോഹ്ലിയെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻസി ഈ ഐപിൽ സീസണിൽ മത്സരങ്ങൾ അവസാനിക്കും മുൻപ് തന്നെ കോഹ്ലി മറ്റൊരു താരത്തിന് കൈമാറുവാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തന്റെ ബാറ്റിങ്ങിൽ അടക്കം ഫോം നഷ്ടമായ കോഹ്ലി നിലവിൽ തന്റെ മോശം ബാറ്റിങ് ഫോമിന്റെ പേരിൽ രൂക്ഷ വിമർശനങ്ങൾ കേൾക്കുകയാണ്. കൊൽക്കത്തക്ക്‌ എതിരായ മത്സരത്തിൽ വിരാട് കോഹ്ലി വെറും 5 റൺസിൽ പുറത്തായിരുന്നു.

ബാറ്റിങ്ങിൽ മോശം ഫോമിലുള്ള വിരാട് കോഹ്ലിക്ക് ടീമിന്റെ തോൽവിയും ഒരു നായകനെന്നുള്ള നിലയിൽ അധികമായി സമ്മർദ്ദം സമ്മാനിക്കുന്നുവെന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്. കൂടാതെ സീസണിന്റെ പാതിവഴിയിൽ മറ്റൊരു താരത്തിന് ക്യാപ്റ്റൻസി നൽകി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാം എന്നും കോഹ്ലി ആലോചിക്കുന്നതായി ചില ബാംഗ്ലൂർ ടീം മെമ്പർമാർ സൂചനകൾ നൽകുന്നുണ്ട്. അതേസമയം ഈ ഒരു വിഷയത്തിൽ കോഹ്ലി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോഹ്ലി ഈ സീസണിൽ ബാംഗ്ലൂർ ക്യാപ്റ്റൻസി ഒഴിയുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്നും ഹർഷ ഭോഗ്ല അടക്കം അഭിപ്രായപെട്ടിരുന്നു. ഒരു മോശം മത്സരം കൂടി വന്നാൽ ബാംഗ്ലൂർ ക്യാപ്റ്റൻസിയിൽ മാറ്റം വരുമെന്നാണ് മുൻ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം