കോഹ്ലിയുടെ അവസാന ഗൂഗിൾ സെർച്ച് ആരാണ് :വെളിപ്പെടുത്തി താരം

ലോകക്രിക്കറ്റിൽ ഏറെ ആരാധകരെ സമ്പാദിച്ച താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന ഖ്യാതി കരസ്ഥമാക്കിയ കോഹ്ലി വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീമിനെ കിരീടം നെടുവാൻ സഹായിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.ടീം ഇന്ത്യയിപ്പോൾ മുംബൈയിൽ കോച്ചിംഗ് സ്റ്റാഫിനൊപ്പം ക്വാറന്റൈനിലാണ്.ജൂൺ രണ്ടിന് ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്ക് പറക്കും. അവിടെയും എട്ട് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഇന്ത്യൻ ടീമിനായി കാത്തിരിക്കുന്നുണ്ട്.

ഇപ്പോൾ ക്വാറന്റൈൻ കാലയളവിൽ ഏറെ സമയവും സോഷ്യൽ മീഡിയയിൽ സജീവമാണ് കോഹ്ലി. താരം കഴിഞ്ഞ ദിവസം ആരാധകർക്കായി ക്വസ്ട്യൻ ആൻഡ് ആൻസർ റൗണ്ട് അവതരിപ്പിച്ചു. പ്രിയ ആരാധകർക്ക് ഇഷ്ടമുള്ള ചോദ്യം അനായാസം ചോദിക്കുവാൻ താരം അവസരം നൽകി. ഇപ്രകാരം ഒരു ചോദ്യത്തിന് വിരാട് കോഹ്ലി നൽകിയ മറുപടിയാണിപ്പോൾ വളരെ സജീവ ചർച്ചയാകുന്നത്. ചോദ്യത്തിന് ഉത്തരം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത് ആരാധകർ തരംഗമാക്കി കഴിഞ്ഞു.

അവസാനമായി കോഹ്ലി എന്താണ് ഗൂഗിളിൽ തിരഞ്ഞത് എന്നാണ് ഒരു പ്രിയ ആരാധകൻ ചോദിച്ചത്. ഇതിന് കോഹ്ലി നൽകിയ മറുപടി ജുവന്റസ് ഇതിഹാസ താരം റൊണാൾഡോയുടെ ട്രാൻസ്ഫർ വിവരങ്ങളാണ് താൻ അവസാനമായി സെർച്ച്‌ ചെയ്തത് എന്നാണ്. മുൻപും തന്റെ ഏറ്റവും വലിയ പ്രചോദനമായ സ്പോർട്സ് താരമാണ് റൊണാൾഡോ എന്ന് കോഹ്ലി തുറന്ന് പറഞ്ഞിരുന്നു.

ഫുട്ബോളിൽ ഏറ്റവും ആരാധ്യനായ തന്റെ താരമാണ് റൊണാൾഡോ എന്ന് പറഞ്ഞിട്ടുള്ള കോഹ്ലി മുൻപും ചില റൊണാൾഡോ അനുകൂല പ്രസ്താവന നടത്തിയിട്ടുണ്ട്. ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്ന ഇന്ത്യൻ താരങ്ങൾ എല്ലാം പരിശീലനത്തിന് മുന്നോടിയായി ചില പ്രത്യേക തന്ത്രങ്ങൾ രൂപീകരിക്കും എന്നാണ് ലഭിക്കുന്ന സൂചന.