കോഹ്ലിക്ക്‌ അറിയാം എങ്ങനെ കളിക്കണമെന്ന്!! വിമർശകർക്ക്‌ മറുപടി നൽകി ഉത്തപ്പ

virat kohli vs england 1

ലോക ക്രിക്കറ്റിൽ ഒരു നീണ്ട കാലത്തോളം ബാറ്റിങ് കിങ് എന്നാണ് ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലി അറിയപ്പെട്ടത്. ലോക ക്രിക്കറ്റിലെ തന്നെ ഏതൊരു എതിർ ടീമിനെയും പേടിപ്പിക്കുന്ന വിരാട് കോഹ്ലിയുടെ റൺസ്‌ സ്കോറിങ് മികവ് എല്ലാ തലത്തിലും കയ്യടികൾ നേടിയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ക്രിക്കറ്റ്‌ കരിയറിലെ തന്നെ മോശം സമയത്തിൽ കൂടിയാണ് വിരാട് കോഹ്ലി കടന്ന് പോകുന്നത്.ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും ഇല്ലാതെ 1000 ദിനങ്ങൾ പിന്നിട്ട വിരാട് കോഹ്ലിക്ക്‌ ഒരുവേള വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ അവസരം ലഭിക്കുമോയെന്നുള്ള ചോദ്യം അടക്കം ഉയർന്നിരുന്നു.

virat kohli vs england

ഇപ്പോൾ വിരാട് കോഹ്ലിക്ക്‌ വലിയ പിന്തുണയുമായി എത്തുകയാണ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ റോബിൻ ഉത്തപ്പ. വിരാട് കോഹ്ലിയെ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നത് എന്നാണ് റോബിൻ ഉത്തപ്പ ചോദിക്കുന്നത്. .മോശം ബാറ്റിംഗ് ഫോമിൽ ആണ് എങ്കിലും വിരാട് കോഹ്ലിയെ പോലൊരു താരത്തെ ആരും എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കേണ്ടയെന്ന് പറയുകയാണ് ഉത്തപ്പ.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
virat kohli in edgbaston

” വിരാട് കോഹ്ലിയെ ഒറ്റക്ക് വിടുന്നതാണ് നല്ലത്. എങ്ങനെ ആണ് അദ്ദേഹം ഈ റൺസ്‌ എല്ലാം നേടിയത് എന്നത് നമുക്ക് എല്ലാം അറിയാം. അദ്ദേഹം ഇതിനകം തന്നെ സ്വന്തം കഴിവിനാല്‍ 70സെഞ്ച്വറികൾ നേടി കഴിഞ്ഞു. അതിനാൽ തന്നെ കോഹ്ലിക്ക്‌ ഈ മോശം സമയത്തിലും തന്റെ ബാറ്റിംഗ് കുറിച്ചു വളരെ വ്യക്തമായ ബോധ്യം ഉണ്ട്. ആരും അദ്ദേഹത്തിനോട് കാര്യങ്ങൾ പറയേണ്ടതില്ല” ഉത്തപ്പ അഭിപ്രായം വിശദമാക്കി

Scroll to Top