ഇൻസ്റ്റാഗ്രാമിലും സെഞ്ച്വറി അടിച്ച് കിംഗ് കോഹ്ലി :100 മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ഇന്ത്യൻ നായകൻ

റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കുന്നതിൽ മറ്റേത് താരങ്ങളെക്കാളും ആവേശമുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .ഇത്തവണ മറ്റൊരു അപൂർവ്വ നേട്ടം കൂടി താരം സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് .ഇത്തവണ ക്രിക്കറ്റിൽ നിന്ന്  വ്യത്യസ്തമായിട്ടാണ് ഈ നേട്ടം .പ്രമുഖ സോഷ്യൽ മീഡിയ
പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ ഫോളോവെഴ്‌സ് എന്ന നേട്ടമാണ് താരം കുറിച്ചത് .ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും ആദ്യ ക്രിക്കറ്റ് താരവുമാണ് വിരാട് കോഹ്ലി .

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള  കായിക താരങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ നാലാമതാണ് കോഹ്ലി .
ഫുട്ബോൾ  ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോ ,ലയണൽ മെസ്സി , ബ്രസിൽ താരം നെയ്മർ എന്നിവരാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ മുന്നിൽ .

ഇൻസ്റ്റാഗ്രാമിൽ സ്‌പോൺസേർഡ്  പോസ്റ്റുകളിലൂടെ ഏറ്റവും കൂടുതൽ വരുമാനം സമ്പാദിക്കുന്ന താരങ്ങളിൽ ആദ്യ പത്തിൽ ഇടം നേടിയ ഒരേ ഒരു ക്രിക്കറ്റ് താരവും കോഹ്ലിയാണ് .താരം പ്രിയങ്ക ചോപ്ര , രൺവീർ സിംഗ് , ദീപിക പദുക്കോൺ എന്നിവരെ പിന്തള്ളിയാണ് 100 മില്യൺ ക്ലബ്ബിൽ ഇടം നേടിയത് .

3 ഫോർമാറ്റിലും ഇന്ത്യയുടെ സ്ഥിരം നായകനായ  വിരാട് കോഹ്ലി ലോകത്തെവിടെയും വളരെയേറെ ഫാൻസ്‌ സപ്പോർട്ട് താരമാണ് .
മൊട്ടേറയിൽ  മാർച്ച് നാലിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് എതിരായ അവസാന ടെസ്റ്റ് മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ .