ഇന്ത്യൻ ടീമിൽ 2 അരങ്ങേറ്റക്കാർ : രോഹിത് ഇന്നും പുറത്ത് തന്നെ – കാണാം പ്ലെയിങ് ഇലവൻ

മോട്ടേറയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അൽപ്പ സമയത്തിനകം ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടി:20 മത്സരത്തിന് തുടക്കമാകും .ടോസ് നേടിയ നായകൻ വിരാട് കോഹ്ലി ഇത്തവണ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു .രാത്രിയിൽ അതിയായ മഞ്ഞ് വീഴ്ച ഉണ്ടാകുന്നത് ചേസിങ്ങിനെ സഹായിക്കും എന്നാണ് ടോസ് വേളയിൽ കോഹ്ലി പറഞ്ഞത് .

എന്നാൽ ഏറെ പ്രധാനപ്പെട്ട കാര്യം ഇന്ത്യൻ പ്ലെയിങ് ഇലവനിൽ വരുത്തിയ മാറ്റങ്ങളാണ് .കഴിഞ്ഞ മത്സരത്തിലെ പോലെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ ഇന്നും കളിക്കില്ല .താരത്തിന് വിശ്രമം അനുവദിക്കാനാണ് ടീം തീരുമാനിച്ചത് .
ഓപ്പണർ ശിഖർ ധവാൻ പകരം ഇഷാൻ കിഷാനും ആൾറൗണ്ടർ അക്ഷർ പട്ടേൽ പകരം മധ്യനിര ബാറ്റ്സ്മാൻ സൂര്യകുമാർ യാദവും ഇന്ത്യൻ നിരയിൽ കളിക്കും .ഇരു താരങ്ങളുടെയും അരങ്ങേറ്റ മത്സരം കൂടിയാണിത് .

ഇംഗ്ലണ്ട് നിരയിൽ പരിക്കേറ്റ മാർക്ക് വുഡ് പകരം ടോം കരൺ കളിക്കും .
നേരത്തെ ആദ്യ ടി:20യിൽ  8 വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ് .പരമ്പരയിൽ ഇംഗ്ലണ്ട് 1-0 മുന്നിലാണ് .

ഇന്ത്യൻ പ്ലെയിങ്  XI:KL Rahul, Ishan Kishan, Virat Kohli(c), Rishabh Pant(w), Shreyas Iyer, Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Yuzvendra Chahal

ഇംഗ്ലണ്ട് പ്ലെയിങ് XI:Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Jofra Archer, Tom Curran, Chris Jordan, Adil Rashid