വീണ്ടും കോഹ്ലിക്ക് ടോസ് ശാപം :ഇത്ര നിർഭാഗ്യനായ നായകനോ -റെക്കോർഡ് പരിശോധിക്കാം

325299 e1628072514394

ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ആവേശകരമായ തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ റൂട്ട് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ചില സർപ്രൈസ് തീരുമാനങ്ങൾ ഉൾപ്പെട്ട പ്ലേയിംഗ്‌ ഇലവൻ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ കളിയിൽ തന്നെ ടോസ് ഭാഗ്യം ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിനെ തുണച്ചപ്പോൾ വീണ്ടും പൂർണ്ണ നിരാശയിലേക്കാണ് നായകൻ കോഹ്ലി കടന്നത്. മറ്റൊരു മത്സരത്തിൽ കൂടി ടോസ് വിരാട് കോഹ്ലിയെ തുണച്ചില്ല എന്നതിന് പുറമേ സ്വിങ്ങ് സാഹചര്യങ്ങൾ അനുകൂലമായി മാറുന്ന പിച്ചിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുവാൻ ഇംഗ്ലണ്ട് ടീമിനും കഴിഞ്ഞു.

ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പര ടീം ഇന്ത്യക്കും ക്യാപ്റ്റൻ കോഹ്ലിക്കും വളരെ പ്രധാനമാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് രണ്ടാം എഡിഷന്റെ കൂടി ഭാഗമാണ് ഈ ടെസ്റ്റ് പരമ്പര. എന്നാൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ പന്ത് പോലും ഏറിയും മുൻപേ മറ്റൊരു അപൂർവ്വമായ റെക്കോർഡ് നായകൻ കോഹ്ലിക്ക് ലഭിച്ചു. ഇതിപ്പോൾ ഇംഗ്ലണ്ടിൽ നടന്ന ഏഴാം ടെസ്റ്റ് മത്സരത്തിലാണ് തുടർച്ചയായി നായകൻ വിരാട് കോഹ്ലിക്ക് ടോസ് നഷ്ടമാകുന്നത്. ഇന്നത്തെ മത്സരത്തിലും ടോസ് തനിക്ക് നഷ്ടമായതിനാൽ നായകൻ വിരാട് കോഹ്ലിയുടെ മുഖത്ത് വളരെ നിരാശ കാണുവാൻ സാധിച്ചു.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

അതേസമയം ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീം സ്റ്റാർ സ്പിന്നർ അശ്വിനെ പക്ഷേ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കി. ഇന്ത്യൻ ടീമിൽ ജഡേജയാണ് ഏക സ്പിന്നറായി എത്തിയത്. ഇഷാന്ത് ശർമയെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയപ്പോൾ സിറാജ്, താക്കൂർ, ബുംറ,മുഹമ്മദ്‌ ഷമി എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ

ഇന്ത്യൻ പ്ലെയിങ് ഇലവൻ :രോഹിത് ശർമ, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിഖ്യ രഹാനെ,റിഷാബ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ്‌ സിറാജ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ്‌ ഷമി, താക്കൂർ

Scroll to Top