അത് ഞാനൊരിക്കലും മറക്കില്ല :കോഹ്ലിയുടെ ഗിഫ്റ്റ് എന്തെന്ന് വെളിപ്പെടുത്തി സച്ചിൻ

images 2022 02 18T083724.127

അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം ബാറ്റിംഗ് റെക്കോർഡുകൾക്ക് അവകാശിയാണ് സച്ചിൻ. ഇതിഹാസ താരമായി എക്കാലവും എല്ലാവരും വിശേഷിപ്പിക്കുന്ന സച്ചിൻ 2013ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ സച്ചിൻ സൃഷ്ടിച്ച പല ബാറ്റിംഗ് റെക്കോർഡുകളും തകർക്കുന്ന വിരാട് കോഹ്ലിയെ കുറിച്ച് പലപ്പോഴും സച്ചിൻ വാചാലനാകാറുണ്ട്.

ഇപ്പോൾ കോഹ്ലി തനിക്ക് നൽകിയ അപൂർവ്വമായ ഒരു ഗിഫ്റ്റിനെ കുറിച്ച് പറയുകയാണ് സച്ചിൻ. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അവസാന മത്സരം കളിച്ച ശേഷം വിരാട് കോഹ്ലി തനിക്ക് നൽകിയ ഒരു സമ്മാനം താൻ ഇന്നും മറന്നിട്ടില്ലെന്ന് പറഞ്ഞ സച്ചിൻ അക്കാര്യം ഇപ്പോൾ ഒരു ആഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ്. ഇന്നലെ പ്രമുഖ അമേരിക്കൻ മാധ്യമ പ്രവർത്തകനുമായി നടത്തിയ ചർച്ചയിൽ കോഹ്ലി തനിക്ക് നൽകിയ വൈകാരിക സമ്മാനത്തെ കുറിച്ചാണ് സച്ചിൻ ഓർമ പുതുക്കിയത്.

“അന്താരാഷ്ട്ര ക്രിക്കറ്റിലെ എന്റെ അവസാന മത്സരം ഇന്നും എനിക്ക് മറക്കാൻ സാധിക്കില്ല. അന്ന് അവസാന മത്സരം പൂർത്തിയായ ശേഷം വിരാട് കോഹ്ലി എന്റെ അരികിലേക്ക് എത്തി. വിരാട് കോഹ്ലി അവന്റെ അച്ഛൻ അവന് സമ്മാനിച്ച ചരട് എനിക്ക് നൽകി. അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ എന്റെ ജീവിതത്തിൽ ആ നിമിഷം മറക്കില്ല. എന്നാൽ അവൻ നൽകിയ ചരട് ഞാൻ കുറച്ച് നേരം സൂക്ഷിച്ചു. ശേഷം അത് അവന് തന്നെ നൽകി.ഇത് ഏറെ അമൂല്യമാണ്. ഇത് നിന്നോട് ഒപ്പം തന്നെ എക്കാലവും നിൽക്കേണ്ടതാണ്.ഇത് നിന്റെ സ്വത്താണ് എന്നും ഞാൻ അന്ന് അവനോട് പറഞ്ഞു “സച്ചിൻ തുറന്ന് പറഞ്ഞു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
images 2022 02 18T083738.441

“അന്ന് അവസാന മത്സരം കളിച്ച ശേഷം ഞാൻ തൂവാല കൊണ്ട് മുഖം എല്ലാം മറച്ചുകൊണ്ട് വൈകാരികമായി എന്റെ മുറിയിൽ ഇരിക്കുകയായിരുന്നു ആ സമയമാണ് കോഹ്ലി അവന്റെ ആ പവിത്രമായ ചരട് എനിക്ക് നൽകിയത്. അവന് ആ ചരട് പിന്നീട് തിരികെനൽകിയ നിമിഷം എനിക്ക് മറക്കാൻ സാധിക്കില്ല. ഞാൻ എന്റെ ജീവിതത്തിൽ ആ ഓർമ മറക്കില്ല.”സച്ചിൻ വെളിപ്പെടുത്തി.

Scroll to Top