മകളുടെ ചിത്രങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ വരില്ല : ഞെട്ടിക്കുന്ന മറുപടിയുമായി കോഹ്ലി

ലോകത്ത് ഇപ്പോൾ ഏറ്റവും അധികം ആരാധകരുള്ള ക്രിക്കറ്റ്‌ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കോഹ്ലിയും ഒപ്പം ഭാര്യ അനുഷ്കയും പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലും വൻ പ്രചാരം നേടാറുണ്ട്.ആരാധകരിൽ പലരും കഴിഞ്ഞ കുറച്ച് നാളുകളായി സ്ഥിരം ചോദിക്കുന്ന ഒന്നാണ് മകൾ വാമികയുടെ ചിത്രം എന്നാകും കോഹ്ലി : അനുഷ്ക ദമ്പതികൾ ആരാധരുമായി ഷെയർ ചെയ്യുക എന്നത്. പക്ഷേ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വിശദമാക്കുകയാണ് ഇന്ത്യൻ നായകൻ കോഹ്ലി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമാണ് കോഹ്ലി. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ 120 മില്യണിൽ അധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ താരം ഇന്ന് ആരാധകരുമായി സംവദിക്കവെ തന്റെ മകളുടെ ചിത്രം എന്തുകൊണ്ട് എവിടെയും പോസ്റ്റ്‌ ചെയ്യുന്നില്ല എന്നതിന്റെ കാരണവും വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് എല്ലാം തന്നോട് ഇഷ്ടമുള്ള ചില ചോദ്യങ്ങൾ ചോദിക്കുവാനായി ക്വസ്ട്യൻ ആൻഡ് ആൻസർ സെക്ഷൻ ആരംഭിച്ചിരുന്നു. ഇതിലാണ് ഒരു ആരാധകൻ മകൾ വാമികക്ക് സുഖമാണോ വാമികയുടെ ചിത്രം എന്നാണ് ഞങ്ങൾ പ്രിയപ്പെട്ട ആരാധകർക്കും കാണിക്കുക എന്ന് ചോദിച്ചിരുന്നു. ഇതിനാണ് കോഹ്ലി ഉടനടി മറുപടി സമ്മാനിച്ചത്.

“വാമിക എന്നാൽ ദുർഗയുടെ മറ്റൊരു പേരാണ്. ഞങ്ങൾ ഇരുവരും അവളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. മകൾക്ക് സോഷ്യൽ മീഡിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നത് വരെയും സ്വയം എല്ലാം മകൾ തന്നെ തിരഞ്ഞെടുക്കുന്നത് വരെയും ഒരു തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ സോഷ്യൽ മീഡിയ പങ്കുവെക്കേണ്ട എന്ന് ഞങ്ങൾ ദമ്പതികൾ എന്ന നിലയിൽ മുൻപേ തീരുമാനിച്ചതാണ്.”കോഹ്ലി നയം വിശദമാക്കി.

നേരത്തെ ഇക്കൊല്ലം ജനുവരിയിലാണ് കോഹ്ലി :അനുഷ്‍ക ദാമ്പത്തികൾക്ക് പെൺകുഞ്ഞ് പിറന്നത്. അന്ന് ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങിയിരുന്നു.കോഹ്ലി അഭാവത്തിൽ ഇന്ത്യൻ ടീം ആ പരമ്പര 2-1 ജയിച്ച് ഐതിഹാസിക വിജയം കരസ്ഥമാക്കി