അയ്യേ മുട്ട കഴിക്കുന്ന വെജിറ്റേറിയനോ :ആഹാര ക്രമം വെളിപ്പെടുത്തി കുരുക്കിലായി കോഹ്ലി

ആധുനിക ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോളം മികച്ച ഒരു ബാറ്റ്സ്മാനില്ലയെന്നാണ് പൊതുവായ വിലയിരുത്തൽ. ബാറ്റിംഗിനൊപ്പം തന്റെ ഫിറ്റ്‌നെസ്സിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന താരം ലോക ക്രിക്കറ്റിലെ ഏറ്റവും അധികം ഫിറ്റ്നസ് നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമനുമാണ്. താരം സോഷ്യൽ മീഡിയയിലടക്കം ഏറെ ഷെയർ ചെയ്യുന്ന ഫിറ്റ്നസ് വീഡിയോകൾ ആരാധകരും വളരെ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.കഴിഞ്ഞ കുറച്ചധികം നാളുകളായി തന്റെ ആഹാര ക്രമത്തിൽ മാംസാഹാരത്തിന് ഇടം നൽകില്ല എന്ന കോഹ്ലിയുടെ തീരുമാനം വളരെയേറെ ചർച്ചയായിരുന്നു.

എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മുൻപാരംഭിച്ച കോഹ്ലിയുടെ ഇൻസ്റ്റാഗ്രാമിലെ ആരാധകരുമായിട്ടുള്ള ചോദ്യോത്തര പരിപാടി വളരെ ഏറെ വൈറലായിരുന്നു. ആരാധകരിൽ ഒരാൾ താങ്കളുടെ ഭക്ഷണ രീതികൾ എപ്രകാരം എന്നുള്ള ഒരു ചോദ്യം ഉന്നയിച്ചപ്പോൾ കോഹ്ലി നൽകിയ മറുപടിയാണിപ്പോൾ വളരെ വിമർശനം ഏറ്റുവാങ്ങിയത്.

ഭക്ഷണക്രമം എപ്രകാരമെന്ന് നൽകിയ മറുപടിയിൽ ഒരുപാട് പച്ചക്കറികൾ, രണ്ട് കപ്പ്‌ കോഫി, കുറച്ച് മുട്ടകൾ,ഒരുപാട് ചീര, ദോശ എന്നിങ്ങനെയാണ് താരം കുറിച്ചത്. എല്ലാം നിയന്ത്രിത അളവിൽ മാത്രം കഴിക്കണം എന്നും നിദ്ദേശിച്ച കോഹ്ലി മുട്ട ആ പോസ്റ്റിൽ എടുത്തുപറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. മുൻപും താൻ ഫോളോ ചെയ്യുന്ന വെജിറ്റേറിയൻ ഭക്ഷണ രീതി തന്റെ ഫിറ്റ്നെസ്സിന്റെ യഥാർത്ഥ രഹസ്യം എന്നും വിരാട് കോഹ്ലി തുറന്ന് പറഞ്ഞിരുന്നു.സസ്യാഹാരം തന്റെ ജീവിതത്തിന്റെ പ്രത്യേകത എന്ന് പറഞ്ഞ മുട്ട കഴിക്കുന്നതിലെ ഔചിത്യമായില്ലായ്മ ചില ആരാധകർ തുറന്ന് പറയുന്നു.

ഒരുപക്ഷേ മുട്ട സ്ഥിരമായി കഴിക്കുന്ന ഏക വെജിറ്റേറിയൻ ഭക്ഷണ പ്രിയൻ കോഹ്ലിയാകുമെന്നാണ് ചിലരുടെ വിമർശനം.മുൻപ് സൗത്താഫ്രിക്കൻ താരം കെവിൻ പിറ്റേഴ്‌സനുമായി ലൈവ് ചാറ്റിലാണ് കോഹ്ലി തന്റെ വെജിറ്റേറിയൻ ഭക്ഷണം ശീലം ആരംഭിച്ചതിന്റെ കാരണം വിശദമാക്കിയത്. ഇപ്പോൾ ക്വാറന്റൈൻ ഭാഗമായി മുംബൈയിൽ തങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. ജൂൺ മൂന്നിന് തന്നെ ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലെത്തും. ജൂൺ പതിനെട്ടിനാണ് ഇന്ത്യ :ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ.