ക്ലാസിക്ക് കവര്‍ ഡ്രൈവുമായി വീരാട് കോഹ്ലി. ക്യാപ്റ്റന്‍ രണ്ടും കല്‍പ്പിച്ച്

ഇന്ത്യ സൗത്താഫ്രിക്ക പോരാട്ടത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറിയുമായി വീരാട് കോഹ്ലി. ക്രീസില്‍ അധിക നേരം ചെലവഴിച്ച വീരാട് കോഹ്ലി, ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ അര്‍ദ്ധസെഞ്ചുറിയാണ് നേടിയത്. 158 പന്തില്‍ ഏഴു ഫോറും 1 സിക്സും സഹിതമാണ് വീരാട് കോഹ്ലിയുടെ അര്‍ദ്ധസെഞ്ചുറി.

ഓപ്പണര്‍മാര്‍ അതിവേഗം പുറത്തായപ്പോഴാണ് നാലാമനായി വീരാട് കോഹ്ലി ക്രീസില്‍ എത്തിയത്. പതിവു പോലെ ഓഫ്സൈഡ് ട്രാപ്പിലൂടെ വിക്കറ്റ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ സൗത്താഫ്രിക്കന്‍ പേസര്‍മാര്‍ നടത്തി. എന്നാല്‍ ടെക്നികുകള്‍ മാറ്റിയെത്തിയ വീരാട് കോഹ്ലി വളരെ ഭംഗിയായാണ് കവര്‍ ഡ്രൈവുകള്‍ കളിച്ചത്.

ജാന്‍സണ്‍ എറിഞ്ഞ ഓഫ് സ്റ്റംപിനു വെളിയില്‍ എറിഞ്ഞ ഒരു പന്ത് ശരവേഗത്തിലാണ് കവര്‍ ഡ്രൈവിലൂടെ ബൗണ്ടറിയിലേക്ക് പാഞ്ഞത്. ഇത് ആരാധര്‍ക്ക് ഏറെ ആവേശമാണ് നല്‍കിയത്.

333065

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ : KL Rahul, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah, Umesh Yadav