സെഞ്ചുറിയുമായി വിരാട് കോഹ്ലി :ഇത്തവണ ക്യാച്ചിൽ

virat kohli catch record ap ind vs sa 3rd test

ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം ശ്രദ്ധ നേടിയാണ് ഇന്ത്യ : സൗത്താഫ്രിക്ക ടെസ്റ്റ്‌ പരമ്പര പുരോഗമിക്കുന്നത്. മൂന്നാം ടെസ്റ്റിൽ ഇരു ടീമുകളും ജയിക്കാനായി കടുത്ത പോരാട്ടം നയിക്കുമ്പോൾ ആരാകും ജയവും ടെസ്റ്റ്‌ പരമ്പരയും കരസ്ഥമാക്കുക എന്നത് ഒരുവേള പ്രവചനാതീതമാണ്. കേപ്ടൗണിൽ ഒന്നാം ദിനം ബാറ്റിങ് തകർച്ചയെ തുടർന്ന് 223 റൺസിൽ ആൾഔട്ടായ ഇന്ത്യൻ ടീമിന് രണ്ടാം ദിനം വളരെ ഏറെ പ്രതീക്ഷയായി മാറുന്നത് ബൗളർമാരുടെ മികവാണ്. രണ്ടാം ദിനം ആദ്യത്തെ ഓവറിൽ തന്നെ മാർക്രം വിക്കറ്റ് വീഴ്ത്തി ജസ്‌പ്രീത് ബുംറ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയപ്പോൾ ശേഷം ഷമി, ഉമേഷ്‌ യാദവ് എന്നിവരും തങ്ങൾ മികവിലേക്ക് ഉയർന്നു.

മത്സരത്തിൽ സൗത്താഫ്രിക്കയുടെ നിർണായക ബാറ്റ്‌സ്മാന്മാരിലൊരാളായ ബാവുമയുടെ വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ്‌ ഷമി ഇന്ത്യക്ക്‌ പ്രധാന ബ്രേക്ക്‌ത്രൂ നൽകി.ഷമിയുടെ മനോഹരമായ ബോളിൽ സ്ലിപ്പിൽ നിന്ന നായകൻ വിരാട് കോഹ്ലി വലത്തേ സൈഡിലേക്ക് ചാടിയാണ് മികച്ച ഒരു ക്യാച്ചും വിക്കറ്റും സ്വന്തമാക്കിയത്. വിരാട് കോഹ്ലി തന്റെ ടെസ്റ്റ്‌ കരിയറിൽ നേടുന്ന നൂറാമത്തെ ക്യാച്ചാണ്‌ ഇത്. ടെസ്റ്റ്‌ ക്രിക്കറ്റിൽ കോഹ്ലി വീണ്ടും മറ്റൊരു റെക്കോർഡിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് കോഹ്ലി ആരാധകർ എല്ലാം.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

നേരത്തെ ഒന്നാം ഇന്നിങ്സിൽ വിരാട് കോഹ്ലി നേടിയ 79 റൺസാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഇക്കഴിഞ്ഞ 2 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാത്ത കോഹ്ലി രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടുമെന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്

209 ക്യാച്ചുകള്‍ നേടിയ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 135 ക്യാച്ചുമായി വിവിഎസ് ലക്ഷ്‌മണാണ് രണ്ടാമത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരും ടെസ്റ്റില്‍ 100 ലധികം ക്യാച്ചുകള്‍ സ്വന്തമാക്കിയട്ടുണ്ട്.

Scroll to Top