ന്യൂസിലന്‍റ് കരുതിയിരിക്കുക. വീരാട് കോഹ്ലി സപിന്‍ എറിയുന്നു

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. നിലവില്‍ ഇന്ത്യന്‍ ടീം രണ്ട് ടീമായി തിരിഞ്ഞ് പരിശീലനം നടത്തുകയാണ്. വീരാട് കോഹ്ലിയും, കെല്‍ രാഹുലുമാണ് രണ്ട് ടീമിനെ നയിക്കുന്നത്.

മത്സരത്തിന്‍റെ രണ്ടാം ദിവസത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി, കെല്‍ രാഹുലിനെതിരെ പന്തെറിയാനെത്തി. ഇതിന്‍റെ വീഡിയോ ബിസിസിഐ പോസ്റ്റ് ചെയ്തു.

പരിശീലന മത്സരത്തില്‍ കോഹ്ലിയുടെ ടീമിനായി റിഷഭ് പന്ത് സെഞ്ചുറി നേടി. 94 പന്തില്‍ 121 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ താരം നേടിയത്‌. 135 പന്തില്‍ 85 റണ്‍സുമായി ഗില്ലും പരിശീലന മത്സരത്തില്‍ തിളങ്ങി. മൂന്നു വിക്കറ്റുമായി ഈഷാന്ത് ശര്‍മ്മ തിളങ്ങി.

ജൂണ്‍ 18 നാണ് പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. അതിനു ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഉണ്ട്. വരും ദിവസങ്ങള്‍ വീണ്ടും ഒരു പരിശീലന മത്സരം കൂടി കളിക്കും.