വീണ്ടും ഫിഫ്റ്റിയുമായി വിരാട് കോഹ്ലി : അപൂർവ്വ നേട്ടവുമായി കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ആവേശകരമായ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ടീമുകൾ എല്ലാം പ്ലേഓഫ്‌ പ്രതീക്ഷകൾ സജീവമാക്കാനുള്ള ഒരുക്കത്തിലാണ്. ഐപിഎല്ലിൽ ഏറ്റവും മികച്ച തുടക്കം നേടിയ ടീമുകളിൽ ഒന്നാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് ജയങ്ങൾക്ക്‌ ഒപ്പം ഈ സീസൺ ആരംഭിച്ച ബാംഗ്ലൂർ ടീമിന് യൂഎഇയിലെ ടൂർണമെന്റ് സമ്മാനിക്കുന്നത് ഒരിക്കലും ഓർക്കുവാൻ കഴിയാത്ത ചില ഓർമ്മകൾ കൂടിയാണ്. രണ്ടാംപാദത്തിൽ രണ്ട് തോൽവികളോടെ ആരംഭിച്ച കോഹ്ലിക്കും ടീമിനും വരാനിരിക്കുന്ന മത്സരങ്ങൾ എല്ലാം നിർണായകമാണ്. മുംബൈക്ക്‌ എതിരായ ഇന്നത്തെ മത്സരത്തെ ക്രിക്കറ്റ് പ്രേമികൾ രോഹിത് ശർമ്മ : കോഹ്ലി പോരാട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്.

എന്നാൽ മുംബൈ ഇന്ത്യൻസ് ടീമിന് എതിരായ മത്സരത്തിൽ മറ്റൊരു ഐപിൽ നേട്ടം കരസ്ഥമാക്കിയാണ് വിരാട് കോഹ്ലി ശ്രദ്ധ നേടുന്നത്. ഐപിൽ ക്രിക്കറ്റിൽ അടക്കം മോശം ഫോമിന്റെ പേരിൽ രൂക്ഷ വിമർശനം കേൾക്കാറുള്ള കോഹ്ലി തുടർച്ചയായ രണ്ടാം ഫിഫ്റ്റിക്ക് ഒപ്പം മറ്റൊരു ടി :20 റെക്കോർഡ് കൂടി നേടി കഴിഞ്ഞു. ടി :20 ക്രിക്കറ്റിൽ ഒരു ഇന്ത്യ ബാറ്റ്‌സ്മാൻ ഈ നേട്ടത്തിലേക്ക് എത്തുന്നത് ഇത് ആദ്യമായിട്ടാണ്. ടി :20 ക്രിക്കറ്റിൽ 10000 റൺസ് ക്ലബ്ബിലേക്ക് എത്തുകയാണ് കോഹ്ലി ഇപ്പോൾ.

മത്സരത്തിൽ തന്റെ പഴയപ്രതാപത്തെ ഓർമിപ്പിക്കുന്ന പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. ആദ്യത്തെ ഓവർ മുതൽ ഷോട്ടുകൾ പായിച്ച വിരാട് കോഹ്ലി 42 പന്തിൽ 3 സിക്സും 3 ഫോറും നേടിയ ശേഷമാണ് പുറത്തായത്.51 റൺസ് അടിച്ച കോഹ്ലിയുടെ വിക്കറ്റ് ആഡം മിൽനെ വീഴ്ത്തി എങ്കിലും മത്സരത്തിൽ വളരെ അപൂർവ്വമായ നേട്ടമാണ് വിരാട് കോഹ്ലി കരസ്ഥമാക്കിത്. ടി :20 ക്രിക്കറ്റിൽ 10000 റൺസ് സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി മാറിയ വിരാട് കോഹ്ലി ഐപിഎല്ലിൽ റൺവേട്ടയിൽ ഒന്നാമനാണ്. ജസ്പ്രീത് ബൂംറയെ സിക്സടിച്ചാണ് കോഹ്ലി 10000 റണ്‍സ് പൂര്‍ത്തിയാക്കിയത്.