മറ്റൊരു ദിവസം മറ്റൊരു റെക്കോഡുമായി കിംഗ് കോഹ്ലി

FgEAUzHaUAAJjVp scaled

ഐസിസി ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിലും അര്‍ദ്ധസെഞ്ചുറിയുമായി വിരാട് കോഹ്ലി. പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയ താരം നെതര്‍ലണ്ടിനെതിരെയും തന്‍റെ ഫോം തുടരുകയായിരുന്നു. 44 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 62 റണ്‍സാണ് നേടിയത്.

മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഒരു റെക്കോഡും വിരാട് കോഹ്ലി സ്വന്തമാക്കി. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് എത്തി.

FgEAU1TaEAA59Pt

1016 റൺസുമായി ശ്രീലങ്കൻ താരം ജയവര്‍ധനയാണ് (31 ഇന്നിംഗ്സ്) ലിസ്റ്റിൽ ഒന്നാമത്. 965 റൺസുമായി (31 ഇന്നിംഗ്സ്) ഈ മത്സരത്തിന് മുമ്പ് ഗെയ്ൽ ആയിരുന്നു രണ്ടാമത്. 21 ഇന്നിങ്സിൽ നിന്നാണ് കോഹ്ലിയുടെ ഈ നേട്ടം.

ഇനി 27 റൺസ് കൂടി നേടിയാൽ ജയവർധനയെയും മറികടന്ന് ഒന്നാം സ്ഥാനം കോഹ്‌ലിക്ക് നേടാം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ(32 ഇന്നിംഗ്സ് – 904) ഈ ലിസ്റ്റിൽ നാലാമതാണ്

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.
Scroll to Top