ഹാർദിക് പുറത്തേക്ക് പകരം താരത്തെ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

images 2021 08 04T071903.114

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇംഗ്ലണ്ടിന് എതിരായ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പരക്ക്‌ ഓഗസ്റ്റ് നാലിന് തുടക്കം കുറിക്കുമ്പോൾ ആധുനിക ക്രിക്കറ്റിൽ തന്നെ ശക്തരായ രണ്ട് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് രണ്ടാം എഡിഷണിന്റെ ഭാഗമായ ഈ പരമ്പര ജയിക്കേണ്ടത് ഇരു ടീമുകൾക്കും വളരെ നിർണായകമാണ്. നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാമതുള്ള ഇന്ത്യൻ ടീമിന് നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് എതിരെ വ്യക്തമായ ആധിപത്യമുണ്ട് എന്ന് പറയാമെങ്കിലും പൊതുവേ വിദേശ ടെസ്റ്റുകളിൽ ഇന്ത്യൻ ടീമിന്റെ മോശമായ പ്രകടനമാണ് തിരിച്ചടിയായി മാറുന്ന ഒരു ഘടകം.

എന്നാൽ ഇത്തവണ ഇംഗ്ലണ്ടിൽ പരമ്പര സ്വന്തമാക്കാമെന്നുള്ള ആത്മവിശ്വാസം പങ്കുവെക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെ അവരുടെ സ്വന്തം നാട്ടിൽ തോൽപ്പിക്കുക വളരെ ശ്രമകരമാണെന്ന് പറഞ്ഞ കോഹ്ലി ടീം ഇന്ത്യയുടെ കരുത്തിനെ കുറിച്ചും ഏറെ വാചാലനായി. അതേസമയം ആദ്യ ടെസ്റ്റ് മത്സരത്തിലെ പ്ലെയിങ് ഇലവനെ ടോസ് വേളയിൽ മാത്രമാകും പ്രഖ്യാപിക്കുക എന്ന് പറഞ്ഞ കോഹ്ലി ടീമിലെ ഫാസ്റ്റ് ബൗളർ ശാർദൂൽ താക്കൂറിനെ കുറിച്ചുള്ള ടീമിന്റെ പദ്ധതികളും അഭിപ്രായവും ഏറെ വിശദമാക്കി. താക്കൂർ ടീം മാനേജ്മെന്റ് പറയുന്ന എല്ലാ റോളും നിർവഹിക്കാൻ കഴിയുന്ന ഒരു താരമാണെന്ന് പറഞ്ഞ കോഹ്ലി ടെസ്റ്റ് മത്സരങ്ങളിൽ ബാറ്റിങ് റോളും ഭംഗിയായി അദ്ദേഹം ഇനിയും പൂർത്തിയാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ശാർദൂൽ താക്കൂറിനെ ഒരു ഓൾറൗണ്ട് ഓപ്ഷനായി പരിഗണിക്കില്ലേ എന്നുള്ള ചോദ്യത്തിനാണ് വിരാട് കോഹ്ലി നയം വിശദമാക്കിയത്

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

“തീർച്ചയായും താക്കൂർ ഒരു മികച്ച ടീം മാൻ തന്നെയാണ്.അവൻ ഉറപ്പായും ടെസ്റ്റ് ടീമിലെ ഒരു ഓൾറൗണ്ട് ഓപ്ഷനാണ്. അവൻ അനേകം കഴിവുള്ള ഒരു മികച്ച താരമാണ്.ബാറ്റിങ്ങും ബൗളിങ്ങും ഏറെ മികവോടെ നിർവഹിക്കാൻ കഴിഞ്ഞാൽ അവൻ ടീമിന് നൽകുന്ന ബാലൻസ് ഏറെ വലുതാണ്. മുൻപ് ഞങ്ങൾക്കായി ഈ ചുമതല കൈകാര്യം ചെയ്തത് ഹാർദിക് പാണ്ട്യയാണ്. ഈ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഒരു പ്രധാന ഘടകമാണ് താക്കൂർ ” കോഹ്ലി തന്റെ അഭിപ്രായം വിശദമാക്കി.

Scroll to Top