കെണിയൊരുക്കി പൊള്ളാര്‍ഡിനെ വീഴ്ത്തി. ആഘോഷവുമായി രോഹിത് ശര്‍മ്മയും വീരാട് കോഹ്ലിയും.

ഇന്ത്യന്‍ ക്രിക്കറ്റിലെ നെടും തുണുകളാണ് രോഹിത് ശര്‍മ്മയും വീരാട് കോഹ്ലിയും. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് പരക്കെ സംസാരവിഷയമാണ്. എന്നാല്‍ ഇരുവരും തമ്മില്‍ അങ്ങനെയൊരു പ്രശ്നങ്ങളില്ലെന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ വ്യക്തമായിരുന്നു. ഇപ്പോഴിതാ ചീഫ് സെലക്ടറുടെ വാക്കുകള്‍ വ്യക്തമാക്കുന്നതാണ് രോഹിത് ശര്‍മ്മയും – വീരാട് കോഹ്ലിയും തമ്മില്‍ നടന്ന സെലിബ്രേഷന്‍.

വിന്‍ഡീസ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡിന്‍റെ വിക്കറ്റ് നേടിയതിനു ശേഷമായിരുന്നു ഇരുവരുടേയും ആഘോഷം. നിക്കോളസ് പൂരൻ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ പൊള്ളാർഡിനെ ആദ്യ പന്തിൽ തന്നെ ഗൂഗ്ലിയിൽ ബൗൾഡ് ആക്കുകയായിരുന്നു. പൊള്ളാർഡിനെ പുറത്താക്കാൻ പ്ലാൻ ഒരുക്കി അത് നടപ്പിലാക്കുകയും പിന്നാലെ കോഹ്ലിയും രോഹിതും വൻ ആഘോഷമാക്കി മാറ്റി.

ഫുള്‍ ടൈം ക്യാപ്റ്റനായി രോഹിത് ശര്‍മ്മയുടെ ആദ്യ മത്സരവും, രോഹിത് ശര്‍മ്മക്ക്  കീഴില്‍ വീരാട് കോഹ്ലി കളിക്കുന്ന ആദ്യ മത്സരം കൂടിയാണ് ഇത്. മത്സരത്തില്‍ രോഹിത് ശര്‍മ്മയെ റിവ്യൂ എടുക്കാന്‍ വീരാട് കോഹ്ലി സഹായിച്ചിരുന്നു.

India (Playing XI): Rohit Sharma(c), Ishan Kishan, Virat Kohli, Rishabh Pant(w), Suryakumar Yadav, Deepak Hooda, Washington Sundar, Shardul Thakur, Yuzvendra Chahal, Prasidh Krishna, Mohammed Siraj

West Indies (Playing XI): Brandon King, Shai Hope(w), Shamarh Brooks, Darren Bravo, Nicholas Pooran, Kieron Pollard(c), Jason Holder, Fabian Allen, Alzarri Joseph, Kemar Roach, Akeal Hosein