ഐപിൽ ലേലത്തിൽ ഒഴിവാക്കിയവർക്ക് പന്ത് കൊണ്ട് മറുപടിയുമായി ശ്രീ :ശക്തരായ യുപിക്ക്‌ എതിരെ 5 വിക്കറ്റ്

images 2021 02 22T222334.828

ഐപിഎല്‍  താരലേലപട്ടികയില്‍ നിന്ന്  ഇത്തവണ ഒഴിവാക്കപ്പെട്ട  മലയാളി താരം എസ് .ശ്രീശാന്തിന്റെ തകര്‍പ്പന്‍  തിരിച്ചുവരവിനാണിന്ന് വിജയ് ഹസാരെ സാക്ഷിയായത് . കേരളത്തിന്റെ ഉത്തര്‍ പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫിയിലെ മത്സരത്തിലാണ് ശ്രീ പ്രതാപകാലത്തെ അനുസ്മരിക്കുന്ന ബൗളിംഗ് കാഴ്ചവെച്ചത് .നേരത്തെ ടൂർണമെന്റിലെ ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ താരം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു .

ഗോസ്വാമി, അക്ഷ് ദീപ്, ഭുവനേശ്വര്‍ കുമാര്‍ (1), മൊഹസിന്‍ ഖാന്‍ (6), ശിവം ശര്‍മ (7) എന്നിവരായിരുന്നു പേസർ  ശ്രീശാന്തിന്റെ ഇരകള്‍. 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് മുന്‍ ഇന്ത്യന്‍ താരം
5 വിക്കറ്റ് വീഴ്ത്തിയത് . നീണ്ട 15 വർഷത്തിന്  ശേഷമാണ് ശ്രീശാന്ത് List A ക്രിക്കറ്റിൽ 5 വിക്കറ്റ് നേടുന്നത് .

2013 ഐപിൽ  സീസണിൽ  കളിക്കവെ കോഴ ആരോപണത്തിൽ പെട്ട് അറസ്റ്റിലായ താരം ബിസിസിഐയുടെ വിലക്ക് നേരിട്ടിരുന്നു .ശേഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ശ്രീശാന്തിന് വീണ്ടും ക്രിക്കറ്റ് കളിക്കാൻ അവസരം തെളിഞ്ഞത് .സുപ്രീം കോടതി താരത്തിന്റെ  വിലക്ക് ഏഴ് വർഷമായി ചുരുക്കിയിരുന്നു .

ഇക്കഴിഞ്ഞ സയ്യദ് മുഷ്‌താഖ്‌ അലി  ട്രോഫി ടൂർണമെന്റിൽ താരം കേരള ടീമിനായി കളിച്ചിരുന്നു .എന്നാൽ പ്രതീക്ഷിച്ച പോലെ പ്രകടനം താരത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല .ബൗളിങ്ങിൽ  താരം  ധാരാളം റൺസ് വഴങ്ങുന്നത്   മലയാളി ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഏറെ ചർച്ച വിഷയമാവുകയും ചെയ്തു .

See also  ടെസ്റ്റ്‌ റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ അഭിമാനനേട്ടം.

എന്നാൽ അടുത്ത സീസൺ ഐപിഎല്ലിൽ ഉറപ്പായും കളിക്കുവാൻ കഴിയും എന്നാണ് ശ്രീശാന്ത് പ്രതികരിച്ചത്.
ഏഴ്  വർഷം കാത്തിരുന്നു .ഇനിയും കാത്തിരിക്കുവാൻ താൻ റെഡി  എന്നാണ് ശ്രീയുടെ വാക്കുകൾ

Scroll to Top