മുൻനിര തകർന്നു അടിച്ചുകസറി സൂര്യകുമാർ യാദവും ശാർദുൽ താക്കൂറും :വിജയ് ഹസാരെയിൽ വീണ്ടും മുംബൈ തേരോട്ടം

IMG 20210301 131411

വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും മുംബൈ ടീമിന്  പടുകൂറ്റൻ സ്കോർ .ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത മുംബൈ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് അടിച്ചെടുത്തു .
നായകൻ ശ്രേയസ് അയ്യർ അടക്കമുള്ള മുൻനിര ബാറ്റിംഗ് തതകർന്നപ്പോൾ സൂര്യകുമാർ യാദവ് (91) , ശാർദൂൽ താക്കൂർ (92) എന്നിവരുടെ ബാറ്റിങ്ങാണ് മുംബൈ ടീമിന് കരുത്തായത് .

ടൂർണമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത മുംബൈ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു .
എന്നാൽ ഓപ്പണർ  പ്രിത്വി ഷാ , യശസ്സി ജയ്‌സ്വാൾ , ശ്രേയസ് അയ്യർ എന്നിവർ തുടക്കത്തിലേ പുറത്തായത്  മുംബൈ ക്യാമ്പിനെ ഞെട്ടിച്ചു .മൂന്ന് താരങ്ങളും 2 റൺസ് മാത്രമാണ് നേടിയത് എന്നതാണ് കൗതുകം .ശേഷം നാലാമനായി എത്തിയ സർഫ്രാസ് ഖാൻ 11 റൺസ് എടുത്ത് ഔട്ട്‌ ആയതോടെ മുംബൈ വലിയൊരു തകർച്ച മുന്നിൽ കണ്ടു .അഞ്ചാം വിക്കറ്റിൽ സൂര്യകുമാർ യാദവ് : ആദിത്യ താരെ ജോഡി സ്കോറിങ് ഉയർത്തി.
അഞ്ചാം വിക്കറ്റിൽ ഇരുവരും 99 റൺസ് അടിച്ചെടുത്തു .അതിവേഗം റൺസ് കണ്ടെത്തിയ സൂര്യകുമാർ യാദവ് 75 പന്തിൽ  15 ഫോറുകൾ അടിച്ച് 91 റൺസ് നേടി .താരം മുപ്പത്തിയൊന്നാം ഓവറിൽ ഔട്ട്‌ ആയി .

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

ശേഷം ഏഴാം നമ്പറിൽ ഇറങ്ങിയ താക്കൂർ  വന്നപാടെ വലിയ ഷോട്ടുകൾ കളിക്കുവാൻ തുടങ്ങിയതോടെ മുംബൈ 
സ്കോറിങ്ങിന് വേഗം വർധിച്ചു .57 പന്തിൽ 6 ഫോറും 6 സിക്സും അടിച്ച താരം 161.4 പ്രഹരശേഷിയിലാണ് 92 റൺസ് അടിച്ചെടുത്തത് .കൂടെ സപ്പോർട്ടായി നിന്ന ആദിത്യ താരെ 98 പന്തുകളിലാണ്  83 റൺസ് എടുത്തത് .
അവസാന  ഓവറുകളിൽ വാലറ്റത്ത് മുംബൈ ബാറ്റിങ്ങിൽ വിക്കറ്റുകൾ വീണെങ്കിലും 321 എന്ന സ്‌കോറിൽ അവരെത്തി .

ഹിമാചൽ പ്രദേശ്  ബൗളിങ്ങിൽ ഋഷി ധവാൻ നാലും പങ്കജ് ജയ്‌സ്വാൾ 3 വിക്കറ്റുകൾ വീഴ്ത്തി .ടൂർണമെന്റിൽ 3 മത്സരങ്ങളും ജയിച്ച മുംബൈ 12 പോയിന്റുകളോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് .

Mumbai (Playing XI): Yashasvi Jaiswal, Prithvi Shaw, Shreyas Iyer(c), Suryakumar Yadav, Sarfaraz Khan, Aditya Tare(w), Dhawal Kulkarni, Shardul Thakur, Prashant Solanki, Mohit Avasthi, Shams Mulani

Himachal Pradesh (Playing XI): Prashant Chopra, Mayank Dagar, Nikhil Gangta, Digvijay Rangi, Praveen Thakur(w), Ayush Jamwal, Rishi Dhawan(c), Pankaj Jaiswal, Vaibhav Arora, Ekant Sen, RI Thakur

Scroll to Top