എന്‍ വഴി. തനി വഴി | എവിടെയായിരുന്നു ഇത്രയും നാള്‍

327583

എവിടെയായിരുന്നു ഇത്രയും നാള്‍ .ആദ്യ ഓവറിൽ തന്നെ എതിരാളികളുടെ വിക്കറ്റ് വീഴ്ത്തി സമ്മർദ്ദത്തിലാഴ്ത്തുന്ന മുംബെയുടെ പ്രീമിയർ ബൗളർ ബോൾട്ടിനെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ട് പലരും ചോദിച്ചിട്ടുണ്ടാകും.

ആഡം ഗിൽക്രിസ്റ്റിനേപ്പോലെ പവർ പ്ലേയിൽ വെടിക്കെട്ട് തുടക്കം നൽകാൻ കഴിയുന്ന ചെറുപ്പക്കാരനാണ് വെങ്കിടേഷ് അയ്യർ എന്ന കോച്ച് ബ്രണ്ടൻ മക്കല്ലത്തിന്റെ വാക്കുകൾ വിശ്വസിക്കാതെ തരമില്ല. ബൗളറുടെ മഹിമ നോക്കാതെ 2 ഇന്നിങ്സുകളിലായി ഫിയർലെസ്സ് ബാറ്റിങാണ് ഈ ചെറുപ്പക്കാരൻ കാണിച്ച് കൊണ്ടിരിക്കുന്നത്.

തമിഴ് നാട്ടുകാരനായ രജനീകാന്തിന്റെ കട്ട ഫാനായ വെങ്കിടേഷിന് പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. ഒരു പുസ്തകപ്പുഴുവായ വെങ്കിടേഷിനെ അവന്റെ അമ്മ നിർബദ്ധിച്ച് ക്രിക്കറ്റ് കളിക്കാനയച്ച് തുടങ്ങിയതോടെയാണ് ഉള്ളിലെ ടാലന്റ് തിരിച്ചറിഞ്ഞ് തുടങ്ങുന്നത്.

ചാർട്ടേഡ് അക്കൗണ്ടന്റ് ആകണം എന്ന സ്വപ്നം കൊണ്ട് നടന്നിരുന്ന അയ്യറിന് ക്രിക്കറ്റിലെ തുടക്കകാലത്തെ വിജയങ്ങൾ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. MBA ക്ക് ചേർന്ന അയ്യറിനെ ക്രിക്കറ്റ് ആരാധകനായ ടീച്ചർ കൂടി സപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ മധ്യപ്രദേശിന് വേണ്ടി കൺസിസ്റ്റന്റ് ആയി കളിക്കാൻ സാധിച്ചു.

See also  ആരെ ഉപേക്ഷിച്ചാലും ആ 2 യുവതാരങ്ങളെ ഇന്ത്യ ലോകകപ്പിൽ കളിപ്പിക്കണം. മുൻ പേസറുടെ ആവശ്യം ഇങ്ങനെ.

2020-21 സീസണിലാണ് വെങ്കിടേഷ് ആഭ്യന്തരത്തിൽ മികച്ച ഫോമിലേക്ക് ഉയരുന്നത്. സയ്യിദ് മുഷ്താഖലി T20 യിൽ 150 സ്ട്രൈക് റേറ്റിൽ 75 ശരാശരിയിൽ 227 റൺസ് നേടി. വിജയ് ഹസാരെയിൽ പഞ്ചാബിനെതിരെ 149 പന്തിൽ 198 റൺസാണ് അടിച്ച് കൂട്ടിയത്.

പടയപ്പയിൽ രജനീകാന്തിന്റെ പഞ്ച് ഡയലോഗായ ‘എൻ വഴി, തനി വഴി’ സ്വന്തം ജീവിതത്തിലും പഞ്ച് ലൈനായി കൊണ്ട് നടക്കുന്ന 26 കാരനായ വെങ്കിടേഷ് അയ്യർ പ്രതിഭകൾ ഊഴം കാത്തു നിൽക്കുന്ന മുൻനിര പൊസിഷനിലേക്ക് ഇടിമിന്നൽ പോലെയാണ് അവതരിച്ചിരിക്കുന്നത്. ഭാവിയിൽ IPL ലും ഇന്ത്യൻ ടീമിലും ആളിക്കത്താൻ ഈ പ്രതിഭക്ക് സാധിക്കട്ടെ

എഴുതിയത് – shemin Abdulmajeed

Scroll to Top