ഹാർദിക് പാണ്ട്യക്ക്‌ പകരം അവൻ ടീമിലേക്ക് എത്തണം :പേരുമായി ലക്ഷ്മൺ

PicsArt 11 09 10.33.38 scaled

ഇന്ത്യൻ ടീമിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തെ ടി :20 ലോകകപ്പിൽ ലഭിച്ചത്. എല്ലാവരും ഒരുവേള ഇത്തവണ കിരീടം നേടുമെന്ന് വിശ്വസിച്ച വിരാട് കോഹ്ലിക്കും ടീമിനും പ്രാഥമിക റൗണ്ടിൽ തന്നെ അടിതെറ്റുന്ന കാഴ്ചയാണ് നമുക്ക് കാണുവാനായി കഴിഞ്ഞത്. കൂടാതെ ഇന്ത്യൻ ടീമിലെ ചില പ്രശ്നങ്ങളും ടി :20 ലോകകപ്പിനും ഒപ്പം വളരെ അധികം വാർത്താപ്രാധാന്യം നേടി. ടി :20 ലോകകപ്പിന് പിന്നാലെ നിലവിലെ ഹെഡ് കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതും പുതിയ പരിശീലകനായി മുൻ ഇന്ത്യൻ താരമായ രാഹുൽ ദ്രാവിഡ്‌ എത്തുന്നതും എല്ലാം ക്രിക്കറ്റ്‌ പ്രേമികൾ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്. ദ്രാവിഡ് പരിശീലകന്റെ റോളിൽ എത്തുമ്പോൾ ടീമിൽ സമൂല മാറ്റങ്ങളും എല്ലാവരും പ്രതീക്ഷിക്കുന്നു. കിവീസിന് എതിരായ വരാനിരിക്കുന്ന ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലും അത് കാണുവാൻ സാധിക്കും.

എന്നാൽ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും ഹാർദിക് പാണ്ട്യയെ ഒഴിവാക്കിയത് ചർച്ചയായി മാറി. മോശം ഫോമിലുള്ള താരം ലോകകപ്പിൽ പോലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. കൂടാതെ താരത്തിന്റെ ഫിറ്റ്നസ് കാര്യം ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. താരത്തെ ഒഴിവാക്കിയതാണ് എന്നത് സെലക്ട്‌മാർ സ്ഥിതീകരിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റ്‌ ടൂർണമെന്റുകളിൽ മികച്ച ഫോമിലേക്ക് എത്തിയാൽ താരത്തെ പരിഗണിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഹാർദിക്കിന് പകരം സ്‌ക്വാഡിൽ എത്തിയ വെങ്കടേശ് അയ്യർ ഐപിഎല്ലിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയിരുന്നു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

ഇപ്പോൾ താരത്തെ ഹാർദ്ദിക് പാണ്ട്യക്ക്‌ ഒരു ബാക്കപ്പായി വളർത്തിയെടുക്കാം എന്ന് അഭിപ്രായപെടുകയാണ് മുൻ ഇന്ത്യൻ താരം വി. വി. എസ്‌. ലക്ഷ്മൺ. ഐപിഎല്ലിൽ ഗംഭീര മികവ് കാഴ്ചവെച്ച താരത്തിന്റെ പക്കൽ എല്ലാവിധ സ്കിൽ കാണുവാൻ സാധിക്കുന്നുണ്ടെന്നും മുൻ താരം വ്യക്തമാക്കി.”ഓപ്പണർ റോളിൽ കളിപ്പിക്കേണ്ട താരമല്ല വെങ്കടേശ് അയ്യർ. നമുക്ക് ഇപ്പോൾ തന്നെ ടീമിൽ അഞ്ചോ ആറോ ഓപ്പണർമാരുണ്ട്. അഞ്ചാമതോ ആറാമതോ വെങ്കടേഷ് അയ്യർ ബാറ്റ് ചെയ്യാൻ എത്തണം. ഹാർദിക് പാണ്ട്യ റേഞ്ചിലേക്ക് പതിയെ അയാളെ കൂടി എത്തിക്കണം. കൂടാതെ ബൗളിങ്ങിൽ ഓവറുകൾ ചെയ്യാനും നമ്മൾ അവസരം ഒരുക്കണം “ലക്ഷ്മൺ അഭിപ്രായം വിശദമാക്കി

Scroll to Top