അവൻ ഇന്ത്യൻ ടീമിലേക്ക് ഉടൻ തിരിച്ചുവരും. യുവതാരത്തെപ്പറ്റി ഹർഭജൻ.

Harbhajan Singh

ഇന്ത്യൻ ടീമിലേക്ക് വലിയ പ്രതീക്ഷയോടെ വന്നെത്തിയ ക്രിക്കറ്ററായിരുന്നു വരുൺ ചക്രവർത്തി. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാത്ത വന്നതോടെ വരുണിനെ ഇന്ത്യ തങ്ങളുടെ ടീമിൽ നിന്ന് പുറത്താക്കുകയുണ്ടായി. പക്ഷേ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ തിരിച്ചുവരവ് തന്നെ ചക്രവർത്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതുവരെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 11 മത്സരങ്ങൾ കളിച്ച ചക്രവർത്തി 17 വിക്കറ്റുകളാണ് കൊൽക്കത്തക്കായി നേടിയിട്ടുള്ളത്. മാത്രമല്ല അവസാന ഓവറുകളിൽ മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിക്കാനും ചക്രവർത്തിക്ക് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വരുൺ ചക്രവർത്തി ഉടനെ തന്നെ തിരികെ ഇന്ത്യൻ ടീമിലെത്തും എന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ്.

Varun Chakravarthy

മുൻപ് വരുൺ ചക്രവർത്തിയോടൊപ്പം കൊൽക്കത്ത ടീമിൽ കളിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഹർഭജൻ പ്രവചനം നടത്തിയിരിക്കുന്നത്. “മുൻപ് ഞാൻ വരുൺ ചക്രവർത്തിയോടൊപ്പം കൊൽക്കത്ത ടീമിൽ കളിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ കാൽമുട്ടിന് ഒരുപാട് വേദനയുണ്ടായിരുന്നു. അയാൾ അന്ന് തുടർച്ചയായി ഇഞ്ചക്ഷനുകൾ എടുക്കുകയും, ഐസ് പായ്ക്കുകൾ കാലിൽ വയ്ക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ആ സാഹചര്യത്തിലും മികച്ച രീതിയിൽ വരുൺ പന്തെറിഞ്ഞിരുന്നു. മാത്രമല്ല ഇന്ത്യൻ നാഷണൽ ടീമിലേക്ക് സെലക്ഷൻ ലഭിക്കുന്ന സമയത്തും വരുണിന്റെ കാൽമുട്ട് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.”- ഹർഭജൻ സിംഗ് പറഞ്ഞു.

See also  എന്ത് ആലോചിക്കാനാണ്. ബാഗ് പാക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പൊയ്ക്കോ. അശ്വിന്‍റെ മടക്കയാത്രയില്‍ രോഹിത് ശര്‍മ്മ ഇടപെട്ടത് ഇങ്ങനെ.

“അന്ന് ഞാൻ അയാളോട് സംസാരിച്ചപ്പോൾ അയാൾ പറഞ്ഞത് ഇത് അമിതമായ ഭാരം മൂലം ഉണ്ടാകുന്നതാണ് എന്നാണ്. ശരീരഭാരം മൂലം അയാളുടെ കാൽമുട്ടിന് വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വരുണിന്റെ കാൽമുട്ട് ശരിയായിട്ടുണ്ട്. വരുൺ തന്റെ ഭാരം നന്നായി കുറച്ചു. അതിനാൽ തന്നെ ഇപ്പോൾ മികച്ച രീതിയിൽ ബോൾ ചെയ്യാനും ഫീൽഡ് ചെയ്യാനും വരുണിന് സാധിക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് തന്നെ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനുള്ള തയ്യാറെടുപ്പിലാണ് വരുൺ ചക്രവർത്തി. അത് അയാൾക്ക് ഉടൻതന്നെ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.

Scroll to Top