ആഘോഷത്തിൽ നിന്നും മാറി നിന്ന് ഉസ്മാൻ ഖവാജ :അരികിലേക്ക് വിളിച്ച് നായകൻ

Pat Cummins Usman Khawaja Champagne Gesture

ആഷസ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പരയിൽ ഒരിക്കൽ കൂടി ചരിത്രം സൃഷ്ടിച്ച് ഓസ്ട്രേലിയൻ ടീം. ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ്‌ പരമ്പരയിൽ 4-0ന് ജയിച്ച പാറ്റ് കമ്മിൻസും സംഘവും പരമ്പര നേട്ടം ആഘോഷമാക്കി മാറ്റുകയാണ് ഇപ്പോൾ. അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 146 റൺസ്‌ ജയം വമ്പൻ സ്വന്തമാക്കിയാണ് ഓസ്ട്രേലിയ പരമ്പരയിൽ ഇംഗ്ലണ്ട് എതിരെ സമ്പൂർണ്ണ അധിപത്യം കരസ്ഥമാക്കിയത്. നാലാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് സമനില സ്വന്തമാക്കിയത്.

ടെസ്റ്റ്‌ പരമ്പര നേട്ടം ഇന്നലെ മത്സര ശേഷം ആഘോഷിച്ച ഓസ്ട്രേലിയൻ ടീം ഒരു വ്യത്യസ്ത കാഴ്ചപാട് കൊണ്ടാണ് ഇപ്പോൾ കയ്യടികൾ നേടുന്നത്. പരമ്പര ജയത്തിന്റെ ട്രോഫിക്ക് ഒപ്പം ഓസ്ട്രേലിയ ടീമും താരങ്ങളും ആഘോഷം തുടങ്ങി എങ്കിലും ബാറ്ററായ ഉസ്മാൻ ഖവാജ മാറി നിന്നു

ട്രോഫിക്ക് ഒപ്പം ഓസ്ട്രേലിയൻ ടീമിലെ താരങ്ങൾ എല്ലാം ആഘോഷം നടത്തി എങ്കിലും ഓസ്‌ട്രേലിയൻ ടീം കളിക്കാർ എല്ലാം തന്നെ ഷാംപെയ്ൻ കുപ്പികൾ കൈകളിൽ വെച്ചുള്ള ആഘോഷം നടത്തുമ്പോൾ ഉസ്മാൻ ഖവാജ ആ സന്ദർഭത്തിൽ നിന്നും പൂർണ്ണമായി മാറി നിൽക്കുകയായിരുന്നു. തന്റെ വിശ്വാസം പ്രകാരം ഈ ആഘോഷത്തിലേക്ക് ഒന്നും തന്നെ പങ്കെടുക്കാൻ ഖവാജക്ക്‌ ഒട്ടും തന്നെ താല്പര്യം ഇല്ലായിരുന്നു. ഇതോടെ ഖവാജ ഇല്ലാതെ ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീം താരങ്ങൾ ഫോട്ടോക്ക് പോസ് ചെയ്യുക ആയിരുന്നു. ഇത്‌ കണ്ട ഓസ്ട്രേലിയൻ ക്യാപ്റ്റൻ കമ്മിൻസ് സഹതാരങ്ങളോട് ആഘോഷം നിർത്താനും ഖവാജക്കായി ഒരിക്കൽ കൂടി ഫോട്ടോ പോസ് ആശയം മുന്നോട്ട് വെച്ചു.

See also  ധോണിയ്ക്ക് മുമ്പിൽ കോഹ്ലി വിറയ്ക്കും. ചെപ്പോക്കിൽ ധോണിയും ചെന്നൈയും അതിശക്തരെന്ന് ഹർഭജൻ.
333317

ഇതോടെ ആഘോഷങ്ങൾക്കെല്ലാം ഒപ്പം കൂടിയ ഉസ്മാൻ ഖവാജ ആവേശപൂർവ്വം സെലിബ്രേഷനിൽ പങ്കാളിയായി.ഉസ്മാൻ ഖവാജക്കായി അൽപ്പനേരത്തേക്ക് ഒരു ഷാംപെയ്ൻ ബോട്ടിലും പൊട്ടിക്കരുത് എന്നുള്ള പാറ്റ് കമ്മിൻസിന്‍റെ ആവശ്യവും നായകൻ ഈ പ്രവർത്തിയും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കഴിഞ്ഞു.

Scroll to Top