ഭയക്കേണ്ട ഇന്ത്യൻ ടീം സുരക്ഷിത കൈകളിലാണ് ; ദിനേശ് കാർത്തിക്ക്

images 2022 01 28T104950.931

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ അനവധി മാറ്റങ്ങൾക്ക്‌ തുടക്കം കുറിച്ചാണ്‌ മുൻ ഇന്ത്യൻ നായകനായ രാഹുൽ ദ്രാവിഡ്‌ സീനിയർ ടീമിന്റെ ഹെഡ് കോച്ചായി എത്തിയത്. ടി :20 ലോകകപ്പിലെ വമ്പൻ തകർച്ചക്ക് പിന്നാലെ രവി ശാസ്ത്രി ഹെഡ് കോച്ചിന്റെ കുപ്പായം അഴിഞ്ഞത് രാഹുൽ ദ്രാവിഡിന്റെ വരവിനുള്ള കാരണമായി മാറിയെങ്കിലും കോച്ചിന് അത്രത്തോളം പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്.

സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌, ഏകദിന പരമ്പരകളിലെ വമ്പൻ തോൽവി ദ്രാവിഡിനും എതിരെ രൂക്ഷ വിമർശനങ്ങൾക്ക് കാരന്മാകുമ്പോൾ പരിശീലകനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക്.വിൻഡീസിനെതിരെ പുതിയ തുടക്കം ലക്ഷ്യമാക്കി ദ്രാവിഡും സംഘവും എത്തുമ്പോൾ ഇന്ത്യൻ ടീം സുരക്ഷിതമായ കൈകളിൽ തന്നെയെന്ന് നമുക്ക് ആശ്വസിക്കാമെന്ന് പറയുകയാണ് കാർത്തിക്ക്.

ദ്രാവിഡ് കോച്ചായിരിക്കുമ്പോൾ നമുക്ക് ആശങ്കപെടാനില്ല എന്നും പറയുന്ന ഇന്ത്യൻ താരം 1000 ഏകദിനങ്ങൾ വരുന്ന പരമ്പരയോടെ പൂർത്തിയാക്കുന്ന ഇന്ത്യൻ ടീം ചരിത്രത്തെ പുകഴ്ത്തി.’ഒരു ടീം 1000 ഏകദിന മത്സരങ്ങൾ കളിക്കുക എന്നത് അപൂർവ്വമാണ്.ഒരുപാട് കാലമായി ഇന്ത്യൻ ടീം കളിക്കുന്നുണ്ട്. എങ്കിലും ഈ നേട്ടം അത്ഭുതമായി തോന്നുന്നുണ്ട്. ഈ ചരിത്രത്തിന്റെ ഭാഗമാകുവാൻ എനിക്കും കഴിഞ്ഞുവെന്നത് സന്തോഷമാണ് എന്നും നൽകുന്നത്.ഇനിയും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് മുന്നോട്ടുള്ള യാത്രയിൽ ഏറെ പോകാനുണ്ട് “ദിനേശ് കാർത്തിക്ക് പറഞ്ഞു.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

“ഇന്ത്യൻ ടീമിന് നിർണായക സമയമാണ് വരാനുള്ളത്.അനേകം യുവ താരങ്ങൾക്ക്‌ പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കും. എന്റെ അഭിപ്രായത്തിൽ സ്‌ക്വാഡിലെ യുവ താരങ്ങൾക്ക്‌ എല്ലാം ഏറ്റവും വലിയ പ്രചോദനം കോച്ച് തന്നെയാണ്. അദ്ദേഹത്തിന് താരങ്ങളെ മാനസികമായും ശാരീരികമായി എല്ലാം ഉഷാറാക്കാനായി ദ്രാവിഡിന് സാധിക്കും.എല്ലാവർക്കും ദ്രാവിഡിന്‍റെ പരിശീലനത്തിൽ വിശ്വാസമുണ്ട് ” കാർത്തിക്ക് വാചാലനായി.അതേസമയം വരാനിരിക്കുന്ന ഐപിൽ മെഗാതാര ലേലത്തിൽ ദിനേശ് കാർത്തിക്ക് സ്ഥാനം നേടിയിരുന്നു.

Scroll to Top