ബാറ്റ് ചെയ്യാനറിയുന്ന മറ്റൊരു പേസ് ബോളര്‍. സെലക്ടര്‍മാരെ കണ്ണു തുറക്കൂ

ഡൊമസ്റ്റിക്ക് സീസണുകളില്‍ തുടര്‍ച്ചയായി തിളങ്ങിയട്ടും ബിസിസിഐയും സെലക്ടര്‍മാരും ജയദേവ് ഉനദ്ഘട്ടിനെ രാജ്യാന്തര ജേഴ്സിയില്‍ പരിഗണിക്കാറില്ലാ. ന്യൂസിലന്‍റിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും വരുന്ന സൗത്താഫ്രിക്കകെതിരെയുള്ള ഇന്ത്യന്‍ A യുടെ പര്യടനത്തിലും ജയദേവ് ഉനദ്ഘട്ടിനെ പരിഗണിച്ചില്ലാ.

ഇപ്പോഴിതാ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ തന്‍റെ ബാറ്റിംഗ് പ്രകടനം പോസറ്റ് ചെയ്ത് സെലക്ടര്‍മാരോട് താന്‍ ഒരു ഓള്‍റൗണ്ടറാണ് എന്ന് അറിയിക്കുകയാണ് സൗരാഷ്ട്ര ക്യാപ്റ്റന്‍. മുഹമ്മദ് സിറാജ് അടങ്ങിയ ഹൈദരബാദ് ബോളിംഗ് നിരക്കെതിരെയായിരുന്നു ജയദേവ് ഉനദ്ഘട്ടിന്‍റെ അര്‍ദ്ധസെഞ്ചുറി പ്രകടനം.

6 ഫോറും 3 സിക്സും അടക്കം 32 പന്തില്‍ 58 റണ്ണാണ് ജയദേവ് ഉനദ്ഘട്ട് നേടിയത്. ബാറ്റ് ചെയ്യാനറിയുന്ന പേസ് ബോളര്‍ എന്ന് പറഞ്ഞാണ് ഉനദ്ഘട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ആറാം ബൗളറിന്‍റെ അഭാവം ഉണ്ട്. പുറത്തെ ശസ്ത്രക്രിയയെ തുടര്‍ന്ന് ഹര്‍ദ്ദിക്ക് പാണ്ട്യ ബോളിംഗ് പരിമിതപ്പെടുത്തിയിരുന്നു.