കാശ്മീര്‍ എക്സ്പ്രസ്. കരീബിയന്‍ ശക്തിയെ പിടിച്ചുനിര്‍ത്തിയ 16ാം ഓവര്‍

Umran malik vs andre russel scaled

കൊല്‍ക്കത്തക്കെതിരെയുള്ള പോരാട്ടത്തില്‍ ഹൈദരബാദിനു വേണ്ടി 4 പേസ് ബോളര്‍മാരാണ് എറിഞ്ഞത്. പന്തെറിഞ്ഞ എല്ലാ ഫാസ്റ്റ് ബോളേഴ്സിനും വിക്കറ്റും ലഭിച്ചിരുന്നു. അതില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയത് യുവതാരം ഉമ്രാന്‍ മാലിക്കാണ്. മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ താരം 27 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി.

കൊല്‍ക്കത്താ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യറെ 148 കി.മീ വേഗതയിലുള്ള ഒരു യോര്‍ക്കറില്‍ കീഴടക്കുകയായിരുന്നു. ഷീല്‍ഡണ്‍ ജാക്സണിന്‍റെ വിക്കറ്റ് നേടിയ കാശ്മീര്‍ പേസര്‍ ഫിനിഷര്‍ റോളില്‍ കളിച്ച അന്ദ്രേ റസ്സലിനെ മൗനമാക്കി മാറ്റി.

image 43

25 പന്തില്‍ 4 വീതം ഫോറും സിക്സും അടക്കം 49 റണ്ണാണ് വിന്‍ഡീസ് താരം ആന്ദ്ര റസ്സല്‍ നേടിയത്. എന്നാല്‍ ഉമ്രാന്‍ മാലിക്കിന്‍റെ 16ാം ഓവര്‍ മുഴുവന്‍ നേരിട്ട താരത്തിനു വെറും 2 റണ്‍ മാത്രമാണ് ആ ഓവറില്‍ നേടാന്‍ സാധിച്ചത്. യുവതാരത്തിന്‍റെ വേഗതയേറിയ ബൗണ്‍സറുകള്‍ പിടികിട്ടാതെ ആന്ദ്ര റസ്സല്‍ പതറുന്നുണ്ടായിരുന്നു.

22കാരനായ താരം ഓരോ മത്സരത്തിലും തന്റെ വേഗ റെക്കോഡുകളെത്തന്നെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. 153ന് മുകളില്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഈ സീസണിലെ അതിവേഗ പന്തെന്ന റെക്കോഡ് ഇതിനോടകം ഉമ്രാന്‍ സ്വന്തമാക്കിയിട്ടുണ്ട്.മെഗാ ലേലത്തിനു മുന്നോടിയായി ഹൈദരബാദ് നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് ഉമ്രാന്‍ മാലിക്ക്.

See also  വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.
Scroll to Top