എനിക്ക് വിരാട് കോഹ്ലിയുടെ വിക്കറ്റ് കിട്ടണം. ഉമ്രാൻ മാലിക്

ഐപിഎല്ലിൽ തൻ്റെ വേഗത കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്. പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ അവസാന ഓവറിൽ റൺസ് ഒന്നും വിട്ടു കൊടുക്കാതെ മൂന്നു വിക്കറ്റ് ആയിരുന്നു താരം സ്വന്തമാക്കിയിരുന്നത്.

ലസിത് മലിംഗക്കും ഇർഫാൻ പത്താനും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് ഉമ്രാൻ മാലിക്. ഇപ്പോഴിതാ ബാംഗ്ലൂരിനെ നേരിടാൻ ഒരുങ്ങുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ഏപ്രിൽ 23 നാണ് മത്സരം. മത്സരത്തിനു മുമ്പ് തൻ്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ഹൈദരാബാദ് താരം.

images 71 1

“കെഎൽ രാഹുലിൻ്റെ വിക്കറ്റ് നേടാനായിരുന്നു കഴിഞ്ഞ മത്സരത്തിലെ എൻ്റെ ആഗ്രഹം. എന്നാൽ അതിന് സാധിച്ചില്ല. ഇനി ഞങ്ങളുടെ അടുത്ത മത്സരം ബാംഗ്ലൂരിന് എതിരെയാണ്. എനിക്ക് വിരാട് കോഹ്ലിയുടെ വിക്കറ്റ് ലഭിക്കണം. ഞാൻ ഇവർ രണ്ടുപേരുടെയും വലിയ ആരാധകനാണ്.

images 70 1

കോഹ്ലി എന്നോട് ബൗളിംഗിലും ഫിറ്റ്നസ്സിനും ശ്രദ്ധിക്കുവാൻ ഉപദേശിച്ചു. നന്നായി കഠിനാധ്വാനം ചെയ്യാനും ഇന്ത്യൻ ക്യാപ് അധികം ദൂരം അല്ലെന്നും അദ്ദേഹം പറഞ്ഞു. എൻ്റെ സമയം ആയാൽ എനിക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.” ഉമ്രാൻ മാലിക് പറഞ്ഞു.