സ്റ്റേഡിയത്തിനു മുകളില്‍ പന്തടിച്ചിട്ട് യുഎഈ താരം. പറത്തിയത് 109 മീറ്റര്‍ സിക്സ്

യു.എ.ഈ ക്കെതിരെയുള്ള തകര്‍പ്പന്‍ വിജയത്തോടെ സൂപ്പര്‍ 12 സാധ്യതകള്‍ ശ്രീലങ്ക നിലനിര്‍ത്തി. 79 റണ്‍സ് വിജയമാണ് ശ്രീലങ്ക നേടിയത്. ദുഷ്മന്ത ചമീരയുടെ ബോളിംഗ് പ്രകടനത്തില്‍ 18 ഓവറില്‍ വെറും 73 റണ്‍സിനു യു.എ.ഈ പുറത്തായി.

മത്സരത്തില്‍ 3.5 ഓവറില്‍ 15 റണ്‍സ് വഴങ്ങിയാണ് ചമീര 3 വിക്കറ്റെടുത്തത്. അതേ സമയം ചമീരയുടെ പന്തില്‍ നിന്നാണ് ടൂര്‍ണമെന്‍റിലെ ഏറ്റവും വലിയ സിക്സ് പിറന്നത്. യു.എ.ഈ യുടെ പത്താം നമ്പര്‍ ബാറ്റര്‍ ജുനൈദ് സിദ്ദിഖ് 109 മീറ്ററാണ് സിക്സ് പറത്തിയത്.

FfW3kbwUAAUG2w0

സ്റ്റേഡിയത്തിലെ റൂഫിലാണ് പന്ത് വീണത്. സിക്സടിച്ചതിനു ശേഷം തന്‍റെ മസില്‍ പവര്‍ ആംഖ്യം കാണിച്ച് ആഘോഷം നടത്തുകയും ചെയ്തു.