സച്ചിൻ പാകിസ്ഥാൻ ടീമിനായി ഫീൽഡിങ്ങിലോ :ആർക്കും അറിവില്ലാത്ത അപൂർവ്വ സംഭവമിതാണ്

IMG 20210717 171800

ക്രിക്കറ്റ്‌ ലോകത്തെ ഇതിഹാസ താരവും അപൂർവ്വ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച ബാറ്റ്‌സ്മാനുമാണ് സച്ചിൻ രമേശ്‌ ടെൻഡൂൽക്കർ. ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സച്ചിൻ ഇന്ന് ആരാധകരുടെ മനസ്സിലെ ക്രിക്കറ്റ്‌ ദൈവമാണ്. തന്റെ രണ്ടര പതിറ്റാണ്ട് നീണ്ട അന്താരാഷ്ട്ര കരിയറിൽ സച്ചിൻ സ്വന്തമാക്കിയ നേട്ടങ്ങൾ ഇന്നും മറ്റുള്ള താരങ്ങൾക്കും സ്വപ്നം കാണുവാൻ പോലും സാധിക്കില്ല. നിലവിൽ സോഷ്യൽ മീഡിയയിൽ അടക്കം വളരെ സജീവമായ താരം തന്റെ ക്രിക്കറ്റിലെ ചില സുപ്രധാന നിമിഷങ്ങൾ ആരാധകാരുമായി പല തവണ പങ്കുവെച്ചിട്ടുണ്ട്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസ് ടീമിമാണ് മുൻതൂക്കമെന്ന് സച്ചിന്റെ പ്രവചനം ആരാധകർ ഏറ്റെടുത്തിരുന്നു.

എന്നാൽ സച്ചിന്റെ കരിയറിൽ സംഭവിച്ച ഒരു അപൂർവ്വ സംഭവമാണ് ഇപ്പോൾ ആരാധകർ പലരും സജീവ ചർച്ചയാക്കി മാറ്റുന്നത്.ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനായും ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ കുപ്പായത്തിലും കളിച്ചിട്ടുള്ള സച്ചിൻ ഐപിഎല്ലിൽ പ്രമുഖ മുംബൈ ഇന്ത്യൻസ് ക്ലബ്ബിന്റെ ഭാഗമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ പക്ഷേ അരങ്ങേറ്റത്തിന് മുൻപായി പാകിസ്ഥാൻ ടീമിനായി ഫീൽഡിങ് ചെയ്തിട്ടുണ്ട് എന്ന രസകരമായ വസ്തുത ഇന്നും ക്രിക്കറ്റ് പ്രേമികൾക്ക് പലർക്കും അറിവില്ലാത്ത ഒരു കാര്യമാണ്.1987ൽ ഇന്ത്യൻ ടീമും പാകിസ്ഥാൻ ടീമും തമ്മിൽ നടന്ന ഒരു എക്‌സിബിഷൻ മത്സരത്തിലാണ് സച്ചിൻ പാക് ടീമിന്റെ ഫീൽഡർ റോളിലേക്ക്‌ എത്തിയത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

1987 ജനുവരി 20ന് നടന്ന കളിയിൽ പാക് ടീമിനെ നയിച്ചത് ഇമ്രാൻ ഖാനായിരുന് ഏതാനും താരങ്ങൾക്ക് പരിക്കും ഒപ്പം വിശ്രമവും ആവശ്യമായി വന്നതോടെ നായകൻ ഇമ്രാൻ ഖാൻ ഇന്ത്യൻ ടീം ക്യാമ്പിലെ താരങ്ങളെ ഫീൽഡിങ്ങിനായി അയക്കുവാൻ ആവശ്യപെട്ടതോടെയാണ് സച്ചിൻ ഉൾപ്പെടെ ചില താരങ്ങൾ ഇന്ത്യൻ ടീം ബാറ്റിംഗിനിടയിൽ പാകിസ്ഥാന്റെ ആ ടീമിനായി ഫീൽഡിങ്ങിൽ തിളങ്ങിയത് . ഏകദേശം 25 മിനുട്ട് നേരം സച്ചിനും ഒപ്പം മറ്റുള്ള താരങ്ങളും പാകിസ്ഥാൻ ടീമിന്റെ ഫീൽഡിങ്ങിൽ പങ്കാളികളായി.

Scroll to Top