ആദ്യ ഓവറില്‍ 3 വിക്കറ്റ്. കൊടുങ്കാറ്റായി നമീബിയന്‍ ബോളര്‍

ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ആവേശം വളരെ അകാക്ഷപൂർവ്വം നടക്കുമ്പോൾ എല്ലാ ടീമുകളും ഇത്തവണ ലോകകപ്പ് മത്സരങ്ങളിൽ കാഴ്ചവെക്കുന്ന പ്രകടനം അസാധ്യം എന്നൊരു വാക്കാൽ അല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല. ലോകകപ്പ് യോഗ്യത റൗണ്ട് മുതൽ ഗംഭീരമായ പ്രകടനത്താൽ ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും ഏറെ കയ്യടികൾ നേടിയ ഒരു ടീമാണ് നമീബിയ. ബാറ്റിങ്ങിലും ബൗളിംഗ് പ്രകടനത്തിലും കുഞ്ഞൻ ടീമുകളിൽ നിന്നും വ്യത്യസ്തമായി സ്ഥിരതയാർന്ന മികവ് പുറത്തെടുത്ത ടീമാണ് നമീബിയ. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ സ്കോട്ലാൻഡ് ടീമിനെ നാല് വിക്കറ്റിന് തോൽപ്പിച്ച നമീബിയ തങ്ങളുടെ വരവ് അറിയിച്ചു കഴിഞ്ഞു.

സ്കോട്ലാൻഡ് എതിരായ മത്സരത്തിൽ ആദ്യ ഓവറിൽ 3 വിക്കറ്റുകൾ വീഴ്ത്തിയ പേസര്‍ റൂബന്‍ ട്രംപില്‍മാനാണ് ചരിത്ര നേട്ടത്തിന് അവകാശിയായത്. താരത്തെ വാനോളം പുകഴ്ത്തി അനവധി മുൻ താരങ്ങളും ഐസിസിയും രംഗത്ത് എത്തി കഴിഞ്ഞു. ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ ഓവറിൽ തന്നെ മൂന്നു വിക്കറ്റെടുക്കുന്ന നാലാമത്തെ താരം എന്ന ചരിത്രനേട്ടം ഈ ഇടങ്കയ്യൻ പേസ് ബൗളർ സ്വന്തമാക്കി. ഇതിന് മുമ്പ് പാകിസ്താൻ താരങ്ങളായ ഷുഐബ് അക്തർ, യാസിർ അറഫാത്, വെസ്റ്റിൻഡീസ് താരം ഫിദൽ എഡ്വാർഡ്സ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്.

ഇന്നലെ സ്കോഡ്ലാൻഡ് ഓപ്പണറായ ജോര്‍ജ് മുന്‍സയുടെ വിക്കറ്റ് ആദ്യത്തെ ബോളിൽ വീഴ്ത്തിയ താരം പിന്നീട് നാലാം ബോളിലും അഞ്ചാം ബോളിലും വിക്കറ്റ് വീഴ്ത്തി തന്റെ ഓവറിലെ വിക്കറ്റ് നേട്ടം മൂന്നാക്കി. ഇതോടെ സ്കോട്ട്ലന്റ് മൂന്നു വിക്കറ്റിന് രണ്ട് റൺസ് എന്ന നിലയിൽ തകർന്നു. ഈ രണ്ട് റൺസും വന്നത് വൈഡിലൂടെയാണ്