പന്തെറിയാന്‍ പ്രയാസം ഇവര്‍ക്കെതിരെ. കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരം.

പാക്കിസ്ഥാൻ ക്രിക്കറ്റ്‌ ടീമിലെ മികച്ച സ്പിന്നറാണ് ഷദാബ് ഖാൻ. ഒട്ടുമിക്ക മത്സരങ്ങളിലും ഷദാബിന്റെ മികച്ച പ്രകടനം മൂലം വിജയത്തിലേക്ക് നയിക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തനിക്ക് പന്ത് എറിയാൻ ഭയക്കുന്ന ബാറ്റ്സ്മാനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്റെ യുവതാരമായ ഷദാബ് ഖാൻ.

ഇന്ത്യൻ മികച്ച ബാറ്റ്സ്മാനായ വിരാട് കോഹ്ലിയ്ക്കെതിരെയും കെ എൽ രാഹുലിനെതിരെയും പന്തെറിയാൻ തനിക്ക് വലിയ ഭയമില്ലനെന്നും എന്നാൽ ഡേവിഡ് വാർണർ, രോഹിത് ശർമ തുടങ്ങിയവരെയാണ് താൻ കൂടുതൽ ഭയക്കുന്നതെന്ന് താരം തുറന്നു പറഞ്ഞു. ട്വിറ്റെറിൽ ആരാധകരിൽ നിന്നും ഉയർന്ന ചോദ്യത്തോടെയാണ് താരം പ്രതികരണവുമായി രംഗത്ത് എത്തിയത്.

നിരവധി റെക്കോർഡുകൾ കോഹ്ലിയുടെ പേരിൽ ഉണ്ടെങ്കിലും സമീപകാലത്തെ താരത്തിന്റെ പ്രകടനം വളരെ മോശമാണ്. സ്പിന്നഴ്സിന്റെ മുന്നിൽ കോഹ്ലി ഇടയ്ക്ക് പതറാറുണ്ട്. എന്നാൽ കെ എൽ രാഹുൽ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കളിക്കാരിൽ ഒരാളാണ്. പക്ഷേ രാഹുലിനും പന്തെറിയാണ് താൻ പ്രയാസപ്പെടുന്നില്ല എന്ന് താരം വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ ടീമിന്റെ നായകൻ രോഹിത് ശർമ മിക്ക ബൗളേഴ്സിന്റെ പേടി സ്വപ്നമാണ്. ഏത് തരത്തിൽ എറിഞ്ഞാലും സുഖകരമായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്. സ്പിന്നർസിന്റെ മുന്നിൽ രോഹിത് ഇടയ്ക്ക് പതറാറുണ്ടെങ്കിലും നിലയുറപ്പിച്ചു കഴിഞ്ഞാൽ മികച്ച രീതിയിലാണ് താരം കളിക്കുന്നത്. രോഹിത് ശർമയെ പോലെ താൻ ഏറെ ഭയക്കുന്ന ഒരാളാണ് ഡേവിഡ് വാർണർ.

ഒരുപാട് റെക്കോർഡുകളാണ് താരത്തിന്റെ പേരിൽ ഉള്ളത്. പേസിനെയും സ്പിന്നിനെയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന കളിക്കാരനാണ് ഡേവിഡ് വാർണർ.