ക്യാച്ചിൽ സെഞ്ച്വറിയുമായി ധോണി :അവസാന ഓവർ സിക്സിൽ മറ്റൊരു നേട്ടം

ഐപിൽ പതിനാലാം സീസണിലെ എല്ലാ മത്സരങ്ങളും അത്യന്തം ആവേശമായി പുരോഗമിക്കുകയാണ് ഇപ്പോൾ. മിക്ക ടീമുകളും പ്ലേഓഫ്‌ പ്രതീക്ഷകൾ വളരെ അധികം സജീവമാക്കുമ്പോൾ ഒരു ടീം മാത്രം എല്ലാവർക്കും മുൻപിലായി പ്ലേഓഫ്‌ യോഗ്യത നേടി കഴിഞ്ഞു. ഇന്നലെ ഹൈദരാബാദ് ടീമിനെതിരെ ആറ് വിക്കറ്റ് ജയം കരസ്ഥമാക്കി ഈ സീസണിലെ ഒൻപതാം ജയം നേടിയ ധോണിയും സംഘവും 18 പോയിന്റുകൾ അടക്കം പ്ലേഓഫിലേക്ക് എത്തികഴിഞ്ഞു. കൂടാതെ കഴിഞ്ഞ വർഷം ഐപിഎല്ലിലെ മോശം പ്രകടനത്തിനുള്ള പരിഹാരവും ഈ സീസണിലെ തിരിച്ചുവരവിൽ കൂടി നടത്തുവാൻ ചെന്നൈ ടീമിന് സാധിച്ചു. മത്സരത്തിലെ ചെന്നൈ ടീമിന്റെ മികച്ച ആൾറൗണ്ട് പ്രകടനവും സിക്സ് അടിച്ച ധോണിയുടെ ഫിനിഷിങ് പാടവവും എല്ലാം ആരാധകരെ എല്ലാം ആവേശത്തിലാക്കി കഴിഞ്ഞു.

എന്നാൽ മത്സരത്തിൽ ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കിയാണ് ചെന്നൈ നായകൻ ധോണിയുടെ വരവ്. മത്സരത്തിൽ പ്രിയം ഗാർഗ് വിക്കറ്റ് ധോണിയുടെ മനോഹര കാച്ചിൽ കൂടിയാണ് പിറന്നത്. ഐപിൽ കരിയറിലെ ചെന്നൈക്കായി മറ്റൊരു നേട്ടം കൂടി ഇതോടെ ധോണിക്ക് സ്വന്തം പേരിലാക്കുവാൻ സാധിച്ചു.ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ വിക്കറ്റ് കീപ്പർ റോളിൽ ധോണി പൂർത്തിയാക്കുന്ന നൂറാം ക്യാച്ച് കൂടിയാണ് ഇത്. ഐപിഎല്ലിൽ ധോണിയുടെ 123ആം ക്യാച്ച് കൂടി. രണ്ട് വർഷകാലം ധോണി പൂണൈ ടീമിനായി കളിച്ചിരുന്നു.കൂടാതെ ഐപിഎല്ലിൽ പല സ്റ്റമ്പിങ് റെക്കോർഡുകളും ധോണിക്ക് സ്വന്തമാണ്‌.

IMG 20210929 125741

അതേസമയം സിദ്ധാർഥ് കൗൾ എറിഞ്ഞ അവസാന ഓവറിൽ സിക്സ് പായിച്ച ധോണി ചെന്നൈ ടീമിന് ജയവും ഒപ്പം മറ്റൊരു ഐപിൽ റെക്കോർഡും നേടി.ഐപിൽ ചരിത്രത്തിൽ ഇത്തരം ഒരു അപൂർവ്വമായ റെക്കോർഡ് മറ്റൊരു താരത്തിനും അവകാശപെടുവാനില്ല. ഇന്നലെത്തെ സിക്സോടെ ഐപിഎല്ലിൽ ധോണി ഇരുപതാം ഓവറിൽ മാത്രം നേടുന്ന അൻപതാം സിക്സ് കൂടിയാണ് ഇത്.ഐപിൽ കരിയറിൽ ഏതേലും ഒരു ഓവറിൽ ഏറ്റവും അധികം സിക്സുകൾ നേടുന്ന താരമായി മാറിയ ധോണി ഈ നേട്ടത്തിൽ മറ്റുള്ള താരങ്ങളേക്കാൾ ബഹുദൂരം മുൻപിലാണ്.പതിനെട്ടാം ഓവറിൽ 36 സിക്സ് നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസ് താരം കിറോൺ പൊള്ളാർഡാണ് ഈ ലിസ്റ്റിലെ രണ്ടാമൻ.