ഇത്തവണത്തെ സീസൺ ആശ്വാസം പകരുന്നത്; ടിം ഡേവിഡ്

ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മോശം പ്രകടനമാണ് മുംബൈ ഇന്ത്യൻസ് കാഴ്ചവച്ചത്. അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഇത്തവണ പോയിൻ്റ് ടേബിളിൽ അവസാനിക്കാരായി പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടു മത്സരങ്ങളും തോറ്റു കൊണ്ടാണ് ഇത്തവണ മുംബൈ ഇന്ത്യൻസ് സീസൺ ആരംഭിച്ചത്..

ആരാധകർക്ക് ഓർത്തിരിക്കാൻ ഒന്നുംതന്നെ ഇത്തവണത്തെ സീസണിൽ നിന്ന് ലഭിച്ചിട്ടില്ല. എല്ലാ ആരാധകർക്കും മറക്കാനാവാത്ത വേദന സമ്മാനിച്ച സീസൺ ആയിരുന്നു ഇപ്രാവശ്യത്തെത്. ഒട്ടുമിക്ക താരങ്ങളും നിറംമങ്ങിയ സീസണിൽ മുംബൈയ്ക്ക് പ്രതീക്ഷ നൽകിയത് വെടിക്കെട്ട് വീരൻ ടിം ഡേവിഡും യുവ താരം തിലക് വർമ്മയുമാണ്.

images 59 3


കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒപ്പം ആയിരുന്ന ഡേവിഡിനെ ഇത്തവണത്തെ മെഗാ ലേലത്തിലൂടെ 8.25 കോടി രൂപയ്ക്കാണ് മുംബൈ ടീമിലെത്തിച്ചത്. 26കാരനായ ഓൾറൗണ്ടർ എട്ടു മത്സരങ്ങളിൽ നിന്ന് 186 റൺസ് നേടി. അവസാന മത്സരത്തിൽ 11 പന്തിൽ 34 റൺസുമായി ഡൽഹി ക്യാപ്റ്റൽസിനെതിരെ താരം മിന്നിയിരുന്നു. ഇപ്പോളിതാ ഇത്തവണത്തെ മോശം പ്രകടനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

images 58 3


“പ്രതീക്ഷിച്ച മത്സരഫലം ലഭിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഞങ്ങള്‍ നേരിട്ട വെല്ലുവിളി നോക്കുമ്പോള്‍ ആശ്വാസമരുളുന്ന സീസണ്‍ കൂടിയാണിത്. വ്യക്തിപരമായി ഞാനുമേറെ വെല്ലുവിളികള്‍ നേരിട്ടു. അധികമാരെയും അറിയാത്ത ടൂര്‍ണമെന്‍റിലേക്ക് എത്തിയപ്പോള്‍ തുടക്കം അപരിചിതവും വെല്ലുവിളിയുമായി. എന്നാല്‍ ടൂര്‍ണമെന്‍റ് മുന്നേറിയതിന് അനുസരിച്ച് ആ പ്രശ്‌നം പരിഹരിക്കപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെ എല്ലാവരുമായി പരിചയത്തിലായി.”- ടിം ഡേവിഡ് പറഞ്ഞു.