സ്റ്റംപൊടിക്കാന്‍ വന്നവനെ ഗ്യാലറിയില്‍ എത്തിച്ചു. തകര്‍പ്പന്‍ ഫിനിഷിങ്ങുമായി തിലക് വര്‍മ്മ

tilak varma and tim david

രണ്ടാം മത്സരത്തിലും 200 റണ്‍സിന് മുകളിലുള്ള സ്കോര്‍ ചേസ് ചെയ്ത് വിജയിച്ച് മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍റെയും (75) സൂര്യ കുമാര്‍ യാദവിന്‍റേയും (66) തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

10 പന്തില്‍ 26 റണ്‍സുമായി തിലക് വര്‍മയാണ് മുംബൈയുടെ ഫിനിഷിങ്ങ് ജോലികള്‍ ചെയ്തത്. 1 ഫോറും 3 സിക്സും അടങ്ങുന്നതാണ് തിലക് വര്‍മയുടെ ഇന്നിംഗ്സ്. മത്സരത്തില്‍ അര്‍ഷദീപിനെ സിക്സടിച്ചാണ് തിലക് ഫിനിഷ് ചെയ്തത്.

മത്സരത്തില്‍ ഒരു മധുരപ്രതികാരവും തിലക് വര്‍മ നടത്തി. ഈ സീസണില്‍ ഇരുവരും തമ്മില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ തിലക് വര്‍മയുടെ സ്റ്റംപ് അര്‍ഷദീപ് ഒടിച്ചിരുന്നു. ഈ മത്സരത്തിലാവട്ടെ അര്‍ഷദീപിനെ തിരഞ്ഞുപിടിച്ചാണ് തിലക് വര്‍മ്മ അടിച്ചത്. 102 മീറ്റര്‍ സിക്സടിച്ചായിരുന്നു തിലക് വര്‍മ്മയുടെ ഫിനിഷിങ്ങ്. മത്സരത്തിൽ 3.5 ഓവറിൽ അർഷ്ദീപ് സിങിനെതിരെ 66 റൺസ് മുംബൈ ഇന്ത്യൻസ് അടിച്ചുകൂട്ടി

Read Also -  2025 മെഗാലേലത്തിൽ മുംബൈ ലക്ഷ്യം വയ്ക്കുന്ന ഓപ്പണർമാർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.
Scroll to Top