മത്സരത്തിൽ വിജയിപ്പിച്ചത് ആ ദിവസത്തെ ആ വലിയ റിസ്ക്. രോഹിത് ശർമ്മ

20241001 144722

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു ആവേശകരമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂർണമായും സമനിലയിലാവേണ്ട മത്സരം ഇന്ത്യ അത്യുഗ്രൻ പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചു പിടിക്കുകയായിരുന്നു. മത്സരത്തിന്റെ 2 ദിവസത്തിലധികം മഴമൂലം നഷ്ടപ്പെടുകയുണ്ടായി.

അതിനാൽ മത്സരം സമനിലയിലാകുമെന്ന് പലരും വിധിയെഴുതി. എന്നാൽ ഈ വിധികളെയെല്ലാം വെല്ലുവിളിച്ചാണ് ഇന്ത്യ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ചെയ്ത ബംഗ്ലാദേശ് 233 റൺസ് ആയിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് സ്വന്തമാക്കി. പിന്നീട് രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ 146 റൺസിൽ ഒതുക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. വിജയലക്ഷ്യമായ 95 റൺസ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയുണ്ടായി. മത്സരത്തിലെ വിജയത്തെ പറ്റി നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

വലിയ റിസ്ക് എടുത്തത് കൊണ്ടാണ് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചത് എന്നാണ് രോഹിത് ശർമ പറഞ്ഞത്. “ഞങ്ങൾ ഇത്തരത്തിൽ മുൻപോട്ടു പോവാനാണ് ശ്രമിക്കുന്നത്. ചില സാഹചര്യങ്ങളിലെങ്കിലും നമ്മൾ വ്യത്യസ്തമായ ആളുകൾക്കൊപ്പം പ്രവർത്തിക്കേണ്ടിവരും. രാഹുൽ ഭായ് പരിശീലകനായിരുന്ന സമയത്തും ഞങ്ങളെ സംബന്ധിച്ച് വളരെ മികച്ച അനുഭവങ്ങൾ ആയിരുന്നു. ഗൗതം ഗംഭീറിനോപ്പം കുറച്ചുനാൾ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതുതരം മനോഭാവമാണ് അദ്ദേഹത്തിനുള്ളത് എന്ന് എനിക്ക് വ്യക്തതയുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു തുടക്കം മാത്രമാണ്.”- രോഹിത് പറഞ്ഞു.

Read Also -  നിതീഷ് റെഡ്ഢി ഫയർ. ബംഗ്ലാദേശിന്‍റെ മേൽ താണ്ഡവമാടിയ പ്രകടനം.

“മത്സരത്തിന്റെ രണ്ടര ദിവസം മഴമൂലം നഷ്ടപ്പെട്ടിരുന്നു. അതിനാൽ നാലാം ദിവസം മൈതാനത്തിറങ്ങുമ്പോൾ ബംഗ്ലാദേശിനെ ഏറ്റവും വേഗത്തിൽ പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന് ശേഷം, ബാറ്റ് കൊണ്ട് ഞങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പ് വരുത്തണമായിരുന്നു. നാലാം ദിവസം പിച്ചിൽ നിന്ന് വലിയ സഹായങ്ങൾ ഒരുതരത്തിലും ലഭിച്ചിരുന്നില്ല. അതിനാൽ, ഇത്തരമൊരു പിച്ചിൽ നിന്ന് ഈ വിജയം സ്വന്തമാക്കിയത് വലിയൊരു കഠിനപ്രയത്നത്തിന്റെ ഭാഗമാണ്എന്ന് പറയേണ്ടിവരും. വലിയൊരു റിസ്കാണ് നാലാം ദിവസം ഞങ്ങൾ എടുത്തത്. കാരണം അത്തരത്തിൽ ബാറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു ബാറ്റിംഗ് ദുരന്തം ഉണ്ടാവാനുള്ള എല്ലാ സാധ്യതയുമുണ്ട്.”- രോഹിത് പറയുന്നു.

“പക്ഷേ അത്തരത്തിൽ ഒരു ബാറ്റിംഗ് ദുരന്തമുണ്ടായാലും അതിനെ നേരിടാൻ ഞങ്ങൾ തയ്യാറായിരുന്നു. 100- 150 റൺസിന് ഞങ്ങൾ ഓൾ ഔട്ട് ആയാലും അത് ഞങ്ങൾ അംഗീകരിച്ചേനെ. ആകാശ് ദീപ് മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇവിടെ ഒരുപാട് ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ അവന് അവസരം ലഭിച്ചിട്ടുണ്ട്. അത്തരം അനുഭവമുള്ളതിനാൽ അവന് കാര്യങ്ങൾ കൂടുതൽ അനായാസമായി മാറി. നിലവാരവും പ്രതിഭയുമുള്ള ഒരു താരമാണ് ആകാശ് ദീപ്. മാത്രമല്ല മികച്ച രീതിയിൽ തന്റെ ശരീരം ഉപയോഗിക്കാനും ദൈർഘ്യമേറിയ സ്പെല്ലുകൾ എറിയാനും ആകാശിന് സാധിക്കും. എല്ലായിപ്പോഴും നമ്മുടെ ബെഞ്ച് ശക്തി പരീക്ഷിക്കണം എന്നത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.”- രോഹിത് പറഞ്ഞുവെക്കുന്നു.

Scroll to Top