ഇത് ബി ടീമല്ല അതിനും മുകളിൽ :ധവാന്റെ ടീമിനെ പുകഴ്ത്തി രണതുംഗക്ക് മറുപടി നൽകി സെവാഗ്

InShot 20210719 074108149 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം വിജയത്തോടെ തുടങ്ങുവാൻ ശിഖർ ധവാനും ടീമിനും സാധിച്ചപ്പോൾ പിറന്നത് അപൂർവ്വ റെക്കോർഡുകൾ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഏഴ് വിക്കറ്റിന് മറികടന്ന ഇന്ത്യൻ ടീം ലങ്കാദഹനത്തിന് തുടക്കം കുറിച്ചു. ശ്രീലങ്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം മുപ്പത്തിയേഴാം ഓവറിൽ തന്നെ മറികടന്ന ഇന്ത്യൻ സംഘം ബി ടീമെന്ന വിമർശനങ്ങൾക്കുള്ള മറുപടി നൽകിയതായിട്ടാണ് ഇപ്പോൾ എല്ലാ ആരാധകരുടെ വിലയിരുത്തൽ.

പരമ്പരക്ക് മുൻപായി ഇന്ത്യയുടെ ടീമിനെ ബി ടീമെന്ന് പരിഹസിച്ച മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗയെ ഇന്ത്യൻ ടീമിന്റെ ഇന്നലത്തെ വിജയത്തിന് ശേഷം രൂക്ഷമായി വിമർശിക്കുകയാണ് സോഷ്യൽ മീഡിയയും ആരാധകരും. ടീം ഇന്ത്യയുടെ കരുത്തിനെ പുകഴ്ത്തിയും രണതുംഗക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ്.ഏതൊരു ടീമിനെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ അയച്ചാലും അത് ഒരിക്കലും ബി ടീമാവില്ല എന്ന് തുറന്ന് പറഞ്ഞ വീരു ഇന്ത്യൻ ക്രിക്കറ്റിന്റെ ശക്തിയെ കുറിച്ചും വാചാലനായി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ശിഖർ ധവാന്റെ ഈ ടീമിന് കോഹ്ലിയുടെ ടീമുമായി ഏറ്റുമുട്ടി ജയിക്കാനുള്ള വലിയ കരുത്തുണ്ട്. നിലവിലെ ഈ ടീമിനെ ബി ടീമെന്ന് വിശേഷിപ്പിച്ച രണതുംഗയുടെ വാക്കുകൾ അൽപ്പം കടന്ന് പോയിയെന്ന് ഞാൻ പറയും. അദ്ദേഹത്തിന് ഈ ടീമിനെ ബി ടീമായി തോന്നി കാണും പക്ഷേ ഇന്ന് ഒരുകൂട്ടം പ്രതിഭാശാലികളായ താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. അവരെല്ലാം നമുക്ക് നൽകുന്ന ശക്തി വലുതാണ്. ഐപിൽ സമ്മാനിച്ച ഏറ്റവും വലിയ നേട്ടമാണിത്. ഏത് ടീമിനെ ഇന്ത്യൻ ടീമിപ്പോൾ പരമ്പര കളിക്കാനായി അയച്ചാലും അത് പക്ഷേ ബി ടീമായി മാറില്ല “സെവാഗ് വിമർശനം കടുപ്പിച്ചു.

Scroll to Top