ഇത്തരം സാഹചര്യങ്ങളില്‍ കീപ്പര്‍ വളരെ പ്രധാനമാണ്. ധോണിയെപോലെ ഒരു കീപ്പറുടെ അഭാവം ചൂണ്ടികാട്ടി രവി ശാസ്ത്രി

dhoni drs

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി ടീമിനായി നടത്തിയ പ്രധാന കാര്യം ചൂണ്ടികാട്ടി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഡിആർഎസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) എടുക്കുന്നതിൽ വിക്കറ്റ് കീപ്പർമാർക്ക് പ്രധാന പങ്കുണ്ട് എന്ന് ധോണിയുടെ കാര്യം സൂചിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

കളിക്കുന്ന കാലത്ത്, തീരുമാനമെടുക്കാനുള്ള കഴിവിനും കളി സാഹചര്യങ്ങൾ വിലയിരുത്താനുള്ള കഴിവിനും പേരുകേട്ടയാളായിരുന്നു ധോണി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി20യിൽ, ബാറ്റർ കാമറൂൺ ഗ്രീനിന്റെ ക്ലോസ് എൽബിഡബ്ല്യു കോൾ ഇന്ത്യക്ക് നഷ്ടമായിരുന്നു. 30 പന്തിൽ 61 റൺസ് നേടിയ ഗ്രീനായിരുന്നു പ്ലെയർ ഓഫ് ദി മാച്ച് ”

” കീപ്പര്‍മാര്‍ക്ക് വളരെ പ്രധാനപ്പെട്ട റോളാണ് ഡിആർഎസില്‍ വഹിക്കാനുള്ളത്. ഇവിടെ എംഎസ് വളരെ മികച്ചതായിരുന്നു,” ശാസ്ത്രി പറഞ്ഞു.

19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ ഗ്രീന്റെ ഫിഫ്റ്റി മത്സരത്തിന്റെ ഗതി മാറ്റി. രണ്ടാം ടി20 സെപ്റ്റംബർ 23ന് നാഗ്പൂരിൽ നടക്കും.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
Scroll to Top