കാര്യങ്ങൾ ദ്രാവിഡിന് എളുപ്പമല്ല :മുന്നറിയിപ്പ് നൽകി മുൻ താരം

ഡിസംബർ 26ന് ആദ്യ ടെസ്റ്റ്‌ മത്സരത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സൗത്താഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. വളരെ അധികം വർഷങ്ങളായി സൗത്താഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ്‌ പരമ്പര ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സ്വപ്നമാണ്‌. ആ നേട്ടത്തിലേക്ക് ഇത്തവണ എത്താമെന്നാണ് കോഹ്ലിയും സംഘവും പ്രതീക്ഷിക്കുന്നത്. രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായ ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യത്തെ വിദേശ പര്യടനം കൂടിയാണ് ഇത്.

നേരത്തെ കിവീസിന് എതിരായ ടെസ്റ്റ്‌ പരമ്പര ഇന്ത്യൻ ടീം നേടി എങ്കിലും സൗത്താഫ്രിക്കൻ പര്യടനത്തിൽ ആശങ്കകൾ ധാരാളമാണ്. മികച്ച പേസ് ബൗളിംഗ് നിരയുള്ള സൗത്താഫ്രിക്കൻ ടീമിന് മുൻപിൽ കോഹ്ലിയടക്കമുള്ളവരുടെ മോശം ഫോം ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ ഇക്കാര്യം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം രിതീന്ദർ സോധി.

ഈ പര്യടനം രാഹുൽ ദ്രാവിഡ്‌ നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയായി മാറും എന്നാണ് രിതീന്ദർ സോധി അഭിപ്രായം. “സൗത്താഫ്രിക്കൻ ടീമിന് വളരെ അധികം മികച്ച ഒരു ബൗളിംഗ് നിരയാനുള്ളത്. അതിനാൽ തന്നെ രാഹുൽ ദ്രാവിഡ്‌ ഹെഡ് കോച്ച് റോളിൽ വളരെ ഏറെ അധ്വാനം പുറത്തെടുക്കേണ്ടി വരും. എല്ലാ ബാറ്റ്‌സ്മാന്മാരും തിളങ്ങിയാൽ മാത്രമേ പേസും സ്വിങ്ങും ലഭിക്കുന്ന പിച്ചകളിൽ തകരാതെ പോകാനായി കഴിയൂ. ഈ കാരണങ്ങളാൽ കാര്യങ്ങൾ എല്ലാം ടീം ഇന്ത്യക്ക് അത്രത്തോളം എളുപ്പമാകില്ല. കൂടാതെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ഏറെ ഒത്തൊരുമയിൽ കൊണ്ടുപോകേണ്ടത് ദ്രാവിഡിന്‍റെ ചുമതലയാണ് “രിതീന്ദർ സോധി നിരീക്ഷിച്ചു.

FB IMG 1639983547847

“കോച്ചെന്ന റോളിൽ ദ്രാവിഡ്‌ നേരിടുന്ന പ്രധാന പ്രശ്നം ഇന്ത്യൻ ടീമിൽ പഴയ ഒത്തൊരുമ കൊണ്ടുവരിക എന്നതാണ്. രോഹിത് :കോഹ്ലി എന്നിവർ വീണ്ടും കളിക്കളത്തിൽ എത്തുമ്പോൾ അവർ തമ്മിൽ എന്തേലും പ്രശ്നങ്ങളുണ്ടോ എന്ന് അന്വേഷിക്കേണ്ടത് ദ്രാവിഡാണ്. കൂടാതെ ഇന്ത്യൻ താരങ്ങൾ എല്ലാം തന്നെ സമ്മർദ്ദം ഇല്ലാതെ കളിക്കാനായി എല്ലാവിധ കാര്യങ്ങളും ഉറപ്പാക്കാൻ ദ്രാവിഡിന് സാധിക്കണം. അതിൽ ഹെഡ് കോച്ച് ജയിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം “രിതീന്ദർ സോധി അഭിപ്രായം വ്യക്തമാക്കി