ഇത് എക്കാലത്തെയും മികച്ച ഇന്ത്യൻ ടീം : അവർ എല്ലാം നേടുമെന്ന് ഗവാസ്‌ക്കർ

IMG 20210606 075817

ലോകക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമായി വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടെസ്റ്റ് സംഘം മാറി കഴിഞ്ഞു. നാട്ടിലും വിദേശത്തും മിക്ക ടെസ്റ്റ് പരമ്പരകളും നേടുന്ന ടീം ടെസ്റ്റ് ക്രിക്കറ്റിലെ ആധിപത്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ വിജയത്തോടെ അരക്കെട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നത്.ഐസിസി ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ കിവീസിനെതിരെ ഫൈനൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലക്ഷ്യമിടുന്നത് വിദേശ മണ്ണിൽ തുടർ ടെസ്റ്റ് വിജയങ്ങളുമാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെയേറെ ഊർജം നൽകി മുൻ ഇന്ത്യൻ ഇതിഹാസ ഓപ്പണർ സുനിൽ ഗവാസ്‌ക്കർ വിരാട് കോഹ്ലി നയിക്കുന്ന ഈ സംഘത്തെ എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമെന്നാണ് വിശേഷിപ്പിക്കുന്നത്.

ക്രിക്കറ്റ് ചരിത്രത്തിൽ ഇത്രയേറെ നേട്ടം സ്വന്തമാക്കിയ മറ്റൊരു ഇന്ത്യൻ സംഘമില്ല എന്ന് വിശദമാക്കിയ ഗവാസ്‌ക്കർ വളരെ വാചാലനായി. “പലപ്പോഴും ക്രിക്കറ്റിൽ നമുക്ക് താരതമ്യം പ്രയാസമാണ്.പക്ഷേ ഈ ഇന്ത്യൻ ടീം ജയിക്കാനായി ജനിച്ചവർ പോലെയാണ്. എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ടീമെന്ന് അനായാസം തന്നെ പറയാം. ടീമിൽ ചാമ്പ്യൻ ബാറ്റ്സ്മാനുണ്ട് അനവധി ചാമ്പ്യൻ ബൗളർമാരുമുണ്ട്. ഈ ടീമിന് ആരെയും ഏത് സാഹചര്യത്തിലും തോൽപ്പിക്കാൻ കഴിയും.നിലവിലെ ഈ ടീമിൽ ന്യൂനതകൾ ഒന്നുമില്ല “ഗവാസ്‌ക്കർ അഭിപ്രായം വിശദീകരിച്ചു.

Read Also -  ഫോമിലേക്കെത്തി ജയസ്വാൾ. വിമർശനങ്ങൾക്ക് മറുപടി സെഞ്ച്വറിയിലൂടെ. രണ്ടാം ഐപിഎൽ സെഞ്ചുറി

1960 മുതലുള്ള ഇന്ത്യൻ ടീമിന്റെ ചരിത്രം പരിശോദിച്ചാലും ഇത്രയേറെ സന്തുലിത ഒരു ടീമിനെ കാണുവാൻ സാധിക്കില്ല എന്നും പറഞ്ഞ ഗവാസ്‌ക്കർ ഫൈനലിൽ ടീം ഇന്ത്യക്ക് വിജയ സാധ്യത വളരെയേറെ എന്നും വിശദമാക്കി. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെയും ഗവാസ്‌ക്കർ വാനോളം പ്രശംസിച്ചു. “ഈ ഇന്ത്യൻ ടീമിൽ സ്റ്റാർ ബാറ്റ്സ്മാന്മാർ അനവധിയുണ്ട്. ലോകത്തെ മികച്ച ഫാസ്റ്റ് ബൗളർമാരുമുണ്ട്. ഒപ്പം ലോക ക്രിക്കറ്റിൽ ഏറെ കാലം മേധാവിത്വം പുലർത്തുവാൻ പോകുന്ന ഒരു വിക്കറ്റ് കീപ്പറുമുണ്ട് “മുൻ ഇന്ത്യൻ താരം വാചാലനായി.

Scroll to Top