കോഹ്ലിയുടെ പിഴവ് ഇതാണ് :ചൂണ്ടികാട്ടി മുൻ ബാറ്റിങ് കോച്ച്

20211227 150327

ക്രിക്കറ്റ്‌ ലോകം വളരെ അധികം ഇന്ന് കാത്തിരിക്കുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഒരു സെഞ്ചുറിക്കായാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിന്റെ നൂറ്‌ സെഞ്ച്വറികൾ എന്നുള്ള നേട്ടം തകർക്കുമെന്ന് എല്ലാവരും തന്നെ വിശ്വസിച്ച വിരാട് കോഹ്ലി ഇപ്പോൾ തന്റെ കരിയറിലെ തന്നെ മോശം ഫോമിലൂടെ കടന്ന് പോകുകയാണ്.ടെസ്റ്റിൽ അടക്കം വമ്പൻ ഇന്നിംഗ്സുകൾക്ക്‌ പേരുകേട്ട വിരാട് കോഹ്ലി ഇക്കഴിഞ്ഞ രണ്ട് വർഷം ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും നേടിയിട്ടില്ല.

ടി :20, ഏകദിന ക്യാപ്റ്റൻസി നഷ്ടമായ വിരാട് കോഹ്ലി വളരെ ഫ്രീയായി വരുന്ന എല്ലാ പരമ്പരകളിലും കളിക്കുമെന്ന് ക്രിക്കറ്റ്‌ പ്രേമികൾ അടക്കം വിശ്വസിക്കുമ്പോൾ സൗത്താഫ്രിക്കക്ക്‌ എതിരായ ആദ്യത്തെ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ കോഹ്ലി വെറും 35 റൺസിലാണ് തന്റെ വിക്കറ്റ് നഷ്ടമാക്കിയത്. ഓഫ് സ്റ്റമ്പിന് വളരെ ദൂരെ കൂടി പോയ ഒരു ബോളിൽ മോശം ഷോട്ടിന് ശ്രമിച്ചാണ് കോഹ്ലി വിക്കറ്റ് നഷ്ടമാക്കിയത്.

ഇപ്പോൾ കോഹ്ലി നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ബാറ്റിങ് കോച്ച് സഞ്ജയ്‌ ബാംഗര്‍.കോഹ്ലി അടുത്തിടെയായി വളരെ അധികം ഫ്രണ്ട് ഫുട്ട് കളിക്കാരനായി മാറുന്നുവെന്ന് പറഞ്ഞ ബാംഗര്‍ ഈ ഒരു ശൈലി മാറ്റണമെന്നും ആവശ്യപെട്ടു.” ഫ്രണ്ട് ഫുട്ടിൽ വളരെ ഏറെ കോഹ്ലിക്ക്‌ ശ്രദ്ധിക്കേണ്ടതായി തോന്നുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ കോഹ്ലി തന്റെ ബാക്ക് ഫുട്ട് കളി കൂടി മെച്ചപെടുത്തേടതുണ്ട്.സീം ബൗളർമാരെ വളരെയധികം തുണക്കുന്ന പിച്ചുകളിൽ ഇതാണ് നിർണായകമായ കാര്യം. കൂടാതെ സൗത്താഫ്രിക്കയിലും കോഹ്ലി അടക്കം ബാറ്റ്‌സ്മന്മാർ ഈ കാര്യം ഓർത്തിരിക്കണം “ബാംഗര്‍ നിരീക്ഷിച്ചു.

See also  പവല്‍ വന്ന് പവറാക്കി. സെഞ്ചുറിയുമായി ജോസേട്ടന്‍ ഫിനിഷ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു ത്രില്ലിങ്ങ് വിജയം.
20211227 150250

“ഒന്നാം ഇന്നിങ്സിൽ വളരെ വൈഡായ ബോളിലാണ്‌ അദ്ദേഹം പുറത്തായത്. ഇത് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള ഒരു പിഴവ് തന്നെയാണ്. എപ്പോഴും ഫ്രണ്ട് ഫുട്ടിൽ തന്നെ ഇങ്ങനെ കളിച്ചുകൊണ്ട് മുൻപോട്ട് പോകാനായി കഴിയില്ല. ആ കാര്യം കോഹ്ലി മനസ്സിലാക്കണം. വിരാട് കോഹ്ലിയെ ഡ്രൈവ് ചെയ്യാൻ വളരെ ഏറെ പ്രലോഭിച്ചു പുറത്താക്കാനായി ഇത് ബൗളർമാരെ സഹായിക്കും. അതിവേഗം കോഹ്ലി ഇക്കാര്യം മനസ്സിലാക്കുമെന്ന് വിശ്വസിക്കാം ” സഞ്ജയ്‌ ബാംഗര്‍ തുറന്ന് പറഞ്ഞു

Scroll to Top