ഇന്ത്യൻ ടീമിന്റെ ഭാവിയിലെ സൂപ്പര്‍ താരങ്ങളാകന്‍ അവർക്ക് കഴിയും. അശ്വിൻ

GYuSe0qaUAAv1Xq e1727698865188

നിലവിൽ ചില വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ടീം കടന്നുപോകുന്നത്. മുൻപുണ്ടായിരുന്ന പല സൂപ്പർ താരങ്ങൾക്കും പകരക്കാരെ കണ്ടെത്തി മുൻപോട്ടു പോകാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്  ഇന്ത്യയുടെ ബംഗ്ലാദേശിയായ ടെസ്റ്റ് പരമ്പരയിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചതും ഇത്തരത്തിൽ യുവ താരങ്ങൾ തന്നെയായിരുന്നു.

ഇപ്പോൾ ഇന്ത്യയുടെ ഭാവി താരങ്ങളായ ഗില്ലിനെയും ജയസ്വാളിനെയും പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. പരമ്പരയിൽ 189 റൺസ് സ്വന്തമാക്കിയ ജയസ്വാളും 164 റൺസ് സ്വന്തമാക്കിയ ഗില്ലും അത്യുഗ്രൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇതിന് പിന്നാലെയാണ് അശ്വിൻ പ്രശംസകളുമായി എത്തിയത്.

ഇന്ത്യയുടെ ഭാവിയിലെ നിർണായക താരങ്ങളാവാൻ ജയസ്വാളിനും ഗില്ലിനും സാധിക്കുമെന്നാണ് അശ്വിൻ പറഞ്ഞത്. മത്സരശേഷം നടന്ന അഭിമുഖത്തിലാണ് അശ്വിൻ ഇക്കാര്യം വ്യക്തമാക്കിയത്. ജയസ്വാൾ പ്രത്യേക കഴിവുകളുള്ള താരമാണ് എന്ന് അശ്വിൻ പറയുന്നു.

അതിനാൽ തന്നെ വിദേശ സാഹചര്യങ്ങളിൽ ജയസ്വാളിന് കൂടുതൽ മികവ് പുലർത്താൻ സാധിക്കുമെന്നാണ് അശ്വിൻ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഫ്രീയായി കളിക്കാൻ സാധിക്കുന്നു എന്നതാണ് ജയസ്വാളിന്റെയും ഗില്ലിന്റെയും പ്രത്യേകത എന്ന് അശ്വിൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിന്റെ ഭാവിയിലെ നെടുംതൂണായി മാറാൻ ഇവർക്ക് സാധിക്കുമെന്ന് അശ്വിൻ പറഞ്ഞുവെച്ചു.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.

“നോക്കൂ, എനിക്ക് തോന്നുന്നത് ജയ്സ്വാൾ ഒരു പ്രത്യേക കഴിവുള്ള താരമാണ് എന്നാണ്. ഏത് സമയത്ത് ഫ്രീയായും ഉത്തരവാദിത്വത്തോടെയും കളിക്കാൻ അവന് സാധിക്കുന്നുണ്ട്. ഇത് ജയസ്വാളിന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കം മാത്രമാണ്. ഗില്ലിനെ സംബന്ധിച്ചും ഇതൊരു തുടക്കമാണ്. ഇനിയും ഒരുപാട് വർഷങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിൽ മികവ് പുലർത്താൻ സാധിക്കുന്ന താരങ്ങളാണ് ഇരുവരും. ഇരുവരും വരുംകാലങ്ങളിൽ ഇന്ത്യൻ ടീമിന്റെ പ്രധാന താരങ്ങളാവും എന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല വിദേശ രാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇരുവർക്കും സാധിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.”- അശ്വിൻ പറഞ്ഞു.

ഇനിയും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനുള്ള പ്രതിഭ ഇരുതാരങ്ങൾക്കുമുണ്ട് എന്നാണ് അശ്വിൻ കൂട്ടിച്ചേർക്കുന്നത്. “ഗില്ലും ജയസ്വാളും തങ്ങളുടെ കഴിവിൽ കൂടുതലായി വിശ്വസിക്കേണ്ടതുണ്ട്. മാത്രമല്ല കൂടുതൽ പരിചയസമ്പന്നത ഉണ്ടാക്കിയെടുക്കാൻ ഇരുവരും ശ്രമിക്കണം. തങ്ങളുടെ കഴിവുകളും പിഴവുകളും മനസ്സിലാക്കാൻ ഇരുവർക്കും സാധിക്കണം. എവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നത് അവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിനെല്ലാം സാധിക്കുന്ന താരങ്ങൾ തന്നെയാണ് ഇരുവരും. മികച്ച നിലവാരമുള്ള കളിക്കാരാണ് ഇരുവരും എന്ന കാര്യത്തിൽ സംശയമില്ല.”- അശ്വിൻ പറഞ്ഞുവെക്കുന്നു.

Scroll to Top