അവർ രണ്ടും ഒരുമിച്ച് കളിച്ചാൽ നമ്മൾ ജയിക്കും :വമ്പൻ പ്രവചനവുമായി സെവാഗ്

ലോക ക്രിക്കറ്റ്‌ ആരാധകർ വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്നത് ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായിട്ടാണ്. ആരാകും ഫൈനൽ ജയിക്കുകയെന്നത് അപ്രവചനീയമാണ്. കരുത്തരായ ഇന്ത്യ, കിവീസ് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നാണ് ആരാധകരുടെ എല്ലാം പ്രതീക്ഷ. ഇന്ത്യൻ ക്രിക്കറ്റ്‌ സ്‌ക്വാഡിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി പരിശീലനം ആരംഭിച്ച് കഴിഞ്ഞു.

എന്നാൽ ഫൈനലിനുള്ള ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവൻ എന്താകുമെന്ന ചർച്ച ക്രിക്കറ്റ്‌ ലോകത്തിപ്പോൾ സജീവമാണ് ബാറ്റിങ് നിരയിൽ പൂജാര അടക്കം താരങ്ങളെല്ലാം സ്ഥാനം ഉറപ്പിക്കുമ്പോൾ ഫൈനലിനുള്ള ബൗളിംഗ് കൊമ്പിനേഷൻ എപ്രകാരമാകും എന്നതാണ് അകാംക്ഷ. മൂന്ന് പേസ് ബൗളർമാർക്ക് ഒപ്പം പ്രധാന സ്പിന്നർമാരായ അശ്വിൻ, ജഡേജ എന്നിവർ ഇടം കണ്ടെത്തുവാനാണ് സാധ്യത. പക്ഷേ നാലാം പേസറെ ടീമിൽ ഉൾപെടുത്തുവൻ തീരുമാനിച്ചാൽ ആരാകും ഫൈനലിൽ കളിക്കുന്ന ഏക സ്പിന്നറെന്നതും പ്രധാന ചോദ്യമാണ്.

അതേസമയം ഫൈനലിൻ ഇന്ത്യൻ ടീം ജയം കണ്ടെത്തണമെങ്കിൽ ഉറപ്പായും അശ്വിനും ജഡേജയും കളിക്കണമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ്.”രണ്ട് പേസ് ബൗളർമാർക്ക് ഒപ്പം അശ്വിൻ :ജഡേജ സ്പിൻ ജോടിയും കളിക്കണമെന്നാണ് എന്റേ അഭിപ്രായം. ഫൈനലിനുള്ള പിച്ച് എപ്രകാരമാകും എന്നത് നമുക്ക് ഇപ്പോൾ പറയുവാൻ സാധിക്കില്ല പക്ഷേ ഫൈനലിനായിട്ടുള്ള നമ്മുടെ ടീം കരുത്തുള്ളതാവണം.നന്നായി ബാറ്റ് ചെയ്യുവാൻ കഴിവുള്ള രണ്ട് സ്പിൻ താരങ്ങളും വാലറ്റത്ത് നമുക്കായി റൺസ് നേടും. ഒപ്പം അവസാന രണ്ട് ദിവസം യഥേഷ്ടം ടേൺ നേടുവാനും സാധിക്കും എന്നാണ് എന്റേ വിശ്വാസം “സെവാഗ് വാചാലനായി.