അവർ ഗില്ലിന് പകരം കളിക്കണം :ആരും പറഞ്ഞിട്ടില്ലാത്ത അഭിപ്രായവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാമ്പിൽ വളരെയേറെ നിരാശ സമ്മാനിച്ച വാർത്തയായിരുന്നു സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗില്ലിനേറ്റ പരീക്ക്. ഫൈനലിൽ താരത്തിനേറ്റ പരിക്ക് ഇപ്പോൾ ഗുരുതരമാണ് എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ സജീവ ചർച്ചയായി മാറുന്നത്. വളരെ മികവോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ച താരം ആദ്യ ടെസ്റ്റിൽ ഏറെ ഉറപ്പാണ് കളിക്കില്ലയെന്നത്. എന്നാൽ 5 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഉപേക്ഷിച്ച് ഗില്ലിനെ നാട്ടിലേക്ക് മടങ്ങാൻ ടീം മാനേജ്മെന്റ് അനുവദിക്കുമോയെന്ന കാര്യത്തിലും ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ല. എന്നാൽ പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന്‌ മിക്ക ആരാധകരും ചില മുൻ താരങ്ങളും അഭിപ്രായപെടുന്നുണ്ട്.

ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു അഭിപ്രായവും നിർദ്ദേശവും ഗില്ലിന്റെ പകരക്കാരൻ ആരെന്ന ചോദ്യത്തിന് നൽകുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ്ദാസ് ഗുപ്ത. ശുഭ്മാൻ ഗിൽ പരിക്ക് കാരണം കളിക്കാതിരിക്കുന്നത് തിരിച്ചടിയാണെന്ന് പറഞ്ഞ താരം പക്ഷേ മായങ്ക് അഗർവാൾ,കെ. എൽ. രാഹുൽ എന്നിവർ ഓപ്പണിങ്ങിൽ ഹിറ്റ്മാൻ രോഹിത്തിനൊപ്പം എത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നും വിശദമാക്കി. ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയിൽ ജയിക്കാൻ ഓപ്പണിങ് ജോഡി മികച്ച തുടക്കങ്ങൾ നൽകേണ്ടത് അത്യാവശ്യമാനെന്നും മുൻ താരം അഭിപ്രായപ്പെട്ടു.

“മായങ്ക് അഗർവാൾ തന്നെയാണ് എന്റെ ഫസ്റ്റ് ചോയിസ്. അദ്ദേഹം ഇക്കഴിഞ്ഞ ചില കളികളിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത് എങ്കിലും വിദേശ ടെസ്റ്റിലും ഒപ്പം നാട്ടിലെ ഏതാനും ടെസ്റ്റുകളിലും മായങ്ക് ഗംഭീര ബാറ്റിങ് പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. മായങ്ക് ഉറപ്പായും ഈ പരമ്പരയിൽ ഓപ്പണർ റോളിൽ എത്തും. രാഹുൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ മികച്ച ഓപ്പണിങ് താരമാണെങ്കിലും അദേഹത്തിന്റെ ചില ടെക്‌നിക്ക് പ്രശ്നങ്ങളും ഒപ്പം ഏതാനും ഡിഫെൻസിലെ തെറ്റുകളും അദ്ദേഹത്തെ എന്റെ രണ്ടാം ചോയിസ് മാത്രമാക്കി ” ദീപ്ദാസ് ഗുപ്ത അഭിപ്രായം വിശദമാക്കി