അവർ മൂന്നും ലോകത്തെ മികച്ച താരങ്ങൾ :ചർച്ചയായി റാഷിദ് ഖാന്റെ വാക്കുകൾ

ക്രിക്കറ്റ്‌ ലോകത്തിപ്പോൾ വളരെയേറെ ചർച്ചയായി മാറുന്നത് പ്രമുഖ അഫ്‌ഘാൻ സ്പിന്നർ റാഷിദ് ഖാന്റെ വാക്കുകളാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ബ്രാഡ്മാൻ, സച്ചിൻ, ലാറ അടക്കം അനവധി ക്രിക്കറ്റ്‌ താരങ്ങളുടെ പേരുകൾ പലരും പറയാറുണ്ട്. എന്നാൽ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ എന്ന വിശേഷണം കരിയറിൽ സ്വന്തമാക്കിയ താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, വില്യംസൺ, സ്റ്റീവ് സ്മിത്ത്, ബാബർ അസം, രോഹിത് ശർമ എന്നിവർ.ആരാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന ചർച്ചകളും ക്രിക്കറ്റ്‌ ലോകത്ത് സജീവമാണ്.

അതേസമയം ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ താരങ്ങളെ ഒരു ആഭിമുഖത്തിൽ തിരഞ്ഞെടുത്തിരിക്കുകയാണ് അഫ്ഗാൻ ടീം നായകനും പ്രമുഖ ലെഗ്സ്പിന്നറുമായ റാഷിദ്.കോഹ്ലി, വില്യംസൺ,ബാബർ അസം എന്നിവരാണ് മികച്ച താരങ്ങൾ എന്ന് പറയുന്ന റാഷിദ് ഖാൻ പക്ഷേ മൂവരെയും താരതമ്യം ചെയ്യാൻ കഴിയില്ലായെന്നും വിശദമാക്കി. വളരെ വ്യത്യസ്തമായ മനോഹര ശൈലികളിൽ കളിക്കുന്ന മൂവരും ഇന്ന് ലോകത്തെ ബെസ്റ്റ് താരങ്ങൾ എന്നും റാഷിദ്‌ അഭിപ്രായപെടുന്നു.

“കോഹ്ലി, അസം, വില്യംസൺ, എന്നിവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളാണ്. അവരുടെ മികവിനെ പരിശോധിച്ചാൽ മറ്റ് താരങ്ങളേക്കാൾ ഒരുപടി മുകളിലാണ് അവർ മൂവരും.ഏറെ ഗ്രൗണ്ട് ഷോട്ടുകൾ കളിച്ചാണ് മൂവരും തങ്ങളുടെ സ്കോർ ഉയർത്തുന്നത്. ഏറെ റിസ്ക് കുറഞ്ഞ ഷോട്ടുകൾ കളിക്കുന്ന ഈ താരങ്ങളെ പുറത്താക്കുക ഒരു ബൗളിംഗ് നിരയെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്. പക്ഷേ മൂവരും ഇന്ന് എത്രത്തോളം മികച്ചവരാണെന് അവരുടെ നേട്ടങ്ങൾ കാണിക്കുന്നുണ്ട്. മൂന്ന് പേരെയും പരസ്പരം താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം “റാഷിദ്‌ വാചാലനായി.