ഷമിയെക്കാൾ മികച്ച പേസർമാർ ഇന്ത്യയിലുണ്ട് :വിമർശനവുമായി സഞ്ജയ്‌ മഞ്ജരേക്കർ

ഇത്തവണത്തെ ടി:20 ക്രിക്കറ്റ്‌ ലോകകപ്പ് കോഹ്ലിക്കും ടീമിനും സമ്മാനിക്കുന്നത് ഒരിക്കലും മികച്ച ഓർമ്മകളല്ല. കിവീസ്, പാകിസ്ഥാൻ ടീമുകളോട് വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് ഇനി ഗ്രൂപ്പിൽ ശേഷിക്കുന്ന എല്ലാ കളികളും വളരെ നിർണായകമാണ്. കൂടാതെ മറ്റ്‌ ടീമുകളുടെ ജയപരാജയവും ഇന്ത്യക്ക് നിർണായകമാണ്‌. എന്നാൽ തുടർച്ചയായ തോൽവികൾക്ക്‌ പിന്നാലെ ഇന്ത്യക്ക് എതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്. മുൻ താരങ്ങൾ അടക്കം ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതിയെ ഏറെ വിമർശിക്കുമ്പോൾ നായകൻ വിരാട് കോഹ്ലിക്ക് തെറ്റുകൾ അനവധി സംഭവിക്കുന്നുണ്ട് എന്നും മുൻ ഇന്ത്യൻ താരങ്ങൾ അടക്കം ചൂണ്ടികാണിക്കുന്നു. അതേസമയം ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമിക്ക് എതിരെ ആക്ഷേപം ഉന്നയിക്കുകയാണിപ്പോൾ മുൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. ഇന്ത്യൻ ടി :20 ടീമിൽ കളിക്കാൻ അർഹതയില്ലാത്ത ഒരു ഫാസ്റ്റ് ബൗളറാണ് ഷമിയെന്ന് മുൻ താരം പരിഹസിക്കുന്നു.

ഇന്ത്യൻ ടീം സെലക്ഷൻ രീതികളിൽ ഇനി എങ്കിലും മാറ്റങ്ങൾ വരുത്താനുള്ള ഒരു ആർജവം കാണിക്കണമെന്ന് പറഞ്ഞ മഞ്ജരേക്കർ മറ്റുള്ള ഫോർമാറ്റുകളിൽ കളിക്കാൻ അനുയോജ്യരായ ചില താരങ്ങളെ ടി :20 ടീമിൽ നിന്നും ഇനി എങ്കിലും ഒഴിവാക്കണമെന്നും തുറന്ന് പറഞ്ഞു. മുഹമ്മദ്‌ ഷമിയെ മികച്ച ഒരു ഉദാഹരണമായി ചൂണ്ടികാട്ടിയ സഞ്ജയ്‌ മഞ്ജരേക്കർ ടി :20 യിൽ ബൗളിംഗ് ചെയ്യാൻ ഷമിയെക്കാൾ വളരെ ഏറെ മികച്ച ബൗളർമാർ ഇന്ത്യയിൽ തന്നെ ഉണ്ടെന്നും വിശദമാക്കി.

“ഇന്ത്യൻ ടീം അവരുടെ സെലക്ഷൻ രീതികളെ മാറ്റണം. മൂന്ന് ഫോർമാറ്റിലും മികച്ച അനേകം താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. എങ്കിലും മറ്റുള്ള ഫോർമാറ്റിൽ കളിക്കാൻ മികച്ചതായ താരങ്ങളിൽ ചിലരെ ടി :20യിലേക്കും ഉൾപെടുത്തുന്ന രീതി മാറ്റണം. ഞാൻ ഷമിയുടെ കാര്യം തന്നെയാണ് പറയുന്നത്. ഷമി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ടെസ്റ്റ്‌ ക്രിക്കറ്റിലാണ്.എനിക്ക് അറിയാം ഷമി അദ്ദേഹം ഇക്കഴിഞ്ഞ മത്സരത്തിൽ ഏറെ മികച്ച സ്പെൽ ഏറിഞ്ഞു. എന്നാൽ ഷമി ഒരിക്കലും ടി :20യിലെ സ്‌പെഷ്യലിസ്റ്റ് പേസർ അല്ല “മഞ്ജരേക്കർ അഭിപ്രായം വിവരിച്ചു.