ചെന്നൈ ടീമിൽ എടുക്കും എന്ന് കരുതിയില്ല, ശരീരഭാരം 117 കിലോ ആയിരുന്നു ; മഹീഷ് തീക്ഷണ.

ഈ വർഷം നടന്ന മെഗാ താരലേലത്തിൽ 70 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ശ്രീലങ്കൻ താരം മഹീഷ് തീക്ഷണയെ ടീമിലെത്തിച്ചത്. നിലവിൽ ചെന്നൈയുടെ സ്പിൻ വിഭാഗത്തിന് ചുക്കാൻ പിടിക്കുന്നത് ശ്രീലങ്കൻ താരമാണ്. ഒന്‍പത് കളിയിൽ നിന്ന് 12 വിക്കറ്റ് ആണ് താരം ഇതുവരെ നേടിയിട്ടുള്ളത്.

ഇപ്പോഴിതാ തന്‍റെ ജീവിതത്തിൽ തന്നെ അലട്ടിയിരുന്ന ഫിറ്റ്നസ് പ്രശ്നങ്ങളും, ചെന്നൈ കപ്പിത്താൻ ധോണിയുമായി മുൻപു നടത്തിയ സംവാദത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

images 8 3

“അണ്ടർ 19 കാലഘട്ടത്തിൽ 117 കിലോയായിരുന്നു എന്റെ ശരീരഭാരം. അതുകൊണ്ടുതന്നെ യോയോ ടെസ്റ്റിനു മുൻപു ശരീരഭാരം കുറയ്ക്കാൻ ഞാൻ ഏറെ പണിപ്പെട്ടിരുന്നു. 2020ൽ ഫിറ്റ്നെസ്സ് നിലവാരത്തിനു അനുയോജ്യമാം വിധം ഞാൻ ശരീരഭാരം കുറച്ചെടുത്തു. കൂടുതൽ വ്യായാമമുറകളിൽ ഏർപ്പെട്ടു.2020ൽ ഞാൻ അജന്ത മെൻഡിസുമായി സംസാരിച്ചിരുന്നു. 2022ൽ ധോണിയുമായും. കഴിഞ്ഞ സീസണിൽ നെറ്റ് ബോളറായി ചെന്നൈയ്ക്ക് ഒപ്പമുണ്ടായിരുന്നു.

images 6 2

എന്നാൽ ഇത്തവണ അവർ എന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും കരുതിയില്ല.2017-18 കാലഘട്ടത്തിൽ അണ്ടർ 19 സ്ക്വാഡിൽ ഉൾപെട്ടിരുന്നെങ്കിലും ഫിറ്റ്നെസ്സ് പരിശോധനകളിൽ പരാജയപ്പെടുന്നതിനാൽ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. 2019ൽ 10 കളികളിൽ ഞാൻ വാട്ടർ ബോയ് ആയിരുന്നു. ഫിറ്റ്നെസ്സ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ, വീണ്ടും സഹതാരങ്ങൾക്കു വെള്ളം എത്തിക്കുന്ന ദൗത്യമാകും എനിക്കെന്നു മനസ്സിലായതോടെയാണ് കടുത്ത വ്യായാമങ്ങളിൽ ഏർപ്പെട്ടത്.

images 5 4

അങ്ങനെ, 2022ൽ ഞാൻ ഇവിടെ വരെയെത്തി. സത്യം പറയാമല്ലോ. എം.എസ്. ധോണിയെ വളരെ അധികം ഇഷ്ടമായതിനാലാണ് എനിക്ക് ചെന്നൈയെയും ഇഷ്ടം. അവിശ്വസനീയമായ രീതിയിലാണ് ഇവിടെ കാര്യങ്ങൾ. ഇന്നലെ ധോണിക്കൊപ്പം ഞാൻ ടേബിൾ ടെന്നിസ് കളിച്ചു. ധോണിക്കൊപ്പം കളിക്കുക എന്നതും ധോണിക്കു കീഴിൽ കളിക്കുക എന്നതും ഞങ്ങളുടെ ലക്ഷ്യമായി മാറിയിരിക്കുന്നു.


ക്രിക്കറ്റിലാകട്ടെ, ഫുട്ബോളിലാകട്ടെ, ടേബിൾ ടെന്നിസിലാകട്ടെ, എല്ലാത്തിലും ധോണിക്കു വൈദഗ്ധ്യമുണ്ട്. ധോണിക്ക് എന്തും ചെയ്യാൻ സാധിക്കുമെന്നാണ് എന്റെ പക്ഷം. ചെന്നൈയ്ക്കായി കളിക്കാൻ സാധിച്ചത് എന്റെ സ്വപ്ന സാഫല്യമാണ്.”-തീക്ഷണ പറഞ്ഞു.